മെനക്കെടാതെ ഭാരം കുറഞ്ഞാല്‍ കാത്തിരിക്കുന്നത് മാരക രോഗങ്ങള്‍

ihou2boa2cc5hhvmavdrb7520 content-mm-mo-web-stories 4tph6sslheomfbln94dtg3h323 unintentional-weight-loss-reasons content-mm-mo-web-stories-health-2022 content-mm-mo-web-stories-health

ഓടിയും നടന്നും വിയര്‍ത്തും ഡയറ്റ് ചെയ്തുമെല്ലാം ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ പങ്കപ്പാടുകള്‍ നാം നമുക്ക് ചുറ്റും കാണാറുണ്ട്. അപ്പോഴാണ് ഇതൊന്നും ചെയ്യാതെ ചിലരുടെ വണ്ണവും അമിതഭാരവുമെല്ലാം പെട്ടെന്നങ്ങ് കുറയാന്‍ തുടങ്ങുക

Image Credit: Shutterstock

പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കൈവരുന്ന ഈ ഭാരനഷ്ടം ഇനി പറയുന്ന രോഗങ്ങള്‍ മൂലമാകാം

Image Credit: Shutterstock

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്

ആമവാതം എന്നറിയപ്പെടുന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം ബാധിച്ചവരില്‍ രോഗിയുടെ പ്രതിരോധ സംവിധാനം തന്നെ ശരീരത്തിന്‍റെ സന്ധികളുടെ ആവരണത്തെ ആക്രമിക്കാന്‍ തുടങ്ങും. ഇത് നീര്‍ക്കെട്ടിന് കാരണമാകും. നിരന്തരമായ നീര്‍ക്കെട്ട് ചയാപചയത്തിന്‍റെ വേഗം കൂട്ടി ഭാരം കുറയാന്‍ ഇടയാക്കും

Image Credit: Shutterstock

വിഷാദരോഗം

വിഷാദരോഗത്തിന്‍റെ പാര്‍ശ്വഫലമായിട്ടും ചിലരില്‍ പെട്ടെന്ന് ഭാരം കുറയാറുണ്ട്. വിശപ്പിനെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങള്‍ തന്നെയാണ് വിഷാദരോഗം വരുമ്പോഴും ബാധിക്കപ്പെടുന്നത്. ഇത് വിശപ്പില്ലായ്മയിലേക്കും ഭാരനഷ്ടത്തിലേക്കും നയിക്കാം

Image Credit: Shutterstock

ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്

ദഹന നാളിയുമായി ബന്ധപ്പെട്ട പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്. വയറിലും കുടലുകളിലുമെല്ലാം ഇത് മൂലം പ്രശ്നങ്ങളുണ്ടാകാം. ഈ രോഗം വിശപ്പില്ലായ്മയ്ക്കും ഭാരനഷ്ടത്തിനും കാരണമാകാം

Image Credit: Shutterstock

അമിതമായി ഉത്തേജിപ്പിക്കപ്പെട്ട തൈറോയ്ഡ്

ഹൈപ്പര്‍തൈറോയ്ഡിസം എന്ന രോഗാവസ്ഥയുള്ളവരില്‍ തൈറോയ്ഡ് ഗ്രന്ഥി അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ഇതിന്‍റെ ഫലമായി ശരീരം തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയ അളവില്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ കാലറിയും കൊഴുപ്പും പെട്ടെന്ന് കത്തിതീരാനും ഇതിനെ തുടര്‍ന്ന് ഭാരം കുറയാനും ഇത് ഇടയാക്കും

Image Credit: Shutterstock

പ്രമേഹം

ടൈപ്പ് 2 പ്രമേഹമുള്ളവരിലും വിശദീകരിക്കാൻ സാധിക്കാത്ത ഭാര നഷ്ടം ഉണ്ടാകാറുണ്ട്. പ്രമേഹ രോഗികളിൽ കോശങ്ങൾക്ക് ഊർജ്ജം നൽകാൻ രക്തത്തിലെ ഗ്ളൂക്കോസ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇതിനെ മറികടക്കാൻ ശരീരം ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കുകയും തത്ഫലമായി ഭാരം കുറയുകയും ചെയ്യും

Image Credit: Shutterstock