പുരുഷന്മാര്‍ നിര്‍ബന്ധമായും ചെയ്യേണ്ട 5 ആരോഗ്യ പരിശോധനകള്‍

https-www-manoramaonline-com-web-stories-health web-stories https-www-manoramaonline-com-web-stories-health-2022 1gjm2dmcdj0ol1t346aar0ug7u 2mtu9shji7hqkut2mbcj8vii48

50 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ ഓരോ വര്‍ഷവും 30നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ ഓരോ മൂന്നോ അഞ്ചോ വര്‍ഷം കൂടുമ്പോഴും ആരോഗ്യ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്

Image Credit: Shutterstock

രോഗങ്ങള്‍ നെരത്തേ നിര്‍ണയിക്കാനും ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ഇത്തരം പരിശോധനകള്‍ സഹായിക്കും. പൊതുവേ എല്ലാവരും ചെയ്തിരിക്കേണ്ട ആരോഗ്യ പരിശോധനകള്‍ ഇനി പറയുന്നവയാണ്

Image Credit: Shutterstock

പ്രമേഹ പരിശോധന

കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹമോ അമിതവണ്ണമോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത അധികമാണ്. 40 വയസ്സിന് മുകളിലുള്ളവര്‍ ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍, ഭക്ഷണം കഴിച്ച ശേഷമുള്ള ബ്ലഡ് ഷുഗര്‍, എച്ച്ബിഎ1സി പോലുള്ള പരിശോധനകളിലൂടെ രക്തത്തിലെ പഞ്ചസാരയുടെ തോത് മനസ്സിലാക്കേണ്ടതാണ്

Image Credit: Shutterstock

ലിപിഡ് പ്രൊഫൈല്‍

35 വയസ്സിന് മുകളിലുള്ള എല്ലാ മുതിര്‍ന്നവരും ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അവരുടെ കൊളസ്ട്രോള്‍ പരിശോധിക്കേണ്ടതാണ്. ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും സാധ്യത വര്‍ധിപ്പിക്കും

Image Credit: Shutterstock

രക്തസമ്മര്‍ദം

ഭക്ഷണത്തിലെ വ്യതിനായങ്ങള്‍ മൂലം ചെറുപ്പക്കാരില്‍ പോലും രക്തസമ്മര്‍ദം ഉയരുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദം പരിശോധിച്ച് സാധാരണ തോതിലാണെന്ന് ഉറപ്പ് വരുത്തണം

Image Credit: Shutterstock

പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്‍റിജന്‍(പിഎസ്എ) ടെസ്റ്റ്

എട്ടില്‍ ഒരാളെന്ന തോതില്‍ പുരുഷന്മാര്‍ക്ക് വരുന്ന രോഗമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. ഈ അര്‍ബുദത്തിന്‍റെ വരവ് നേരത്തേ അറിയാനും ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാനും പിഎസ്എ ടെസ്റ്റ് വഴി സാധിക്കും

Image Credit: Shutterstock

തൈറോയ്ഡ് പരിശോധന

ഉയര്‍ന്ന തൈറോയ്ഡ‍ും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഇതിനാല്‍ ഇടയ്ക്കിടെ തൈറോയ്ഡ് തോത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article