ഭാരം കുറയ്ക്കാന്‍ അഞ്ച് സൂപ്പര്‍ ഫുഡുകള്‍

content-mm-mo-web-stories content-mm-mo-web-stories-health-2022 7b1tekfac4t0fcri9vub3mhqa0 content-mm-mo-web-stories-health 5rniol75fndmge7fhimprivn28 super-foods-weight-loss

പൈനാപ്പിള്‍

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള പൈനാപ്പിള്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്ന്‍ എന്ന എന്‍സൈമിന് ആന്‍റി-ഇൻഫ്ളമേറ്ററി കഴിവുകളുമുണ്ട്. ബ്രോമെലെയ്ന്‍ വയറിലെ കൊഴുപ്പ് അലിയിച്ച് കളയാനും ഉത്തമമാണ്

Image Credit: Shutterstock

കുക്കുംബര്‍

സാലഡ് വെള്ളരി എന്നറിയപ്പെടുന്ന കുക്കുംബര്‍ ശരീരത്തിന്‍റെ വിഷാംശം നീക്കാന്‍ സഹായിക്കും. ഇതിലെ ഫൈബറും ജലാശവും വിശപ്പിനെയും അമിതമായി കഴിക്കണമെന്ന ആഗ്രഹത്തെയും അടക്കുന്നതാണ്. കൊഴുപ്പിനെ അലിയിച്ച് കളയാന്‍ ഉപയോഗിക്കുന്ന ജ്യൂസുകളുടെ ഒരു പ്രധാന ചേരുവയായി കുക്കുംബര്‍ മാറുന്നതും ഈ കാരണം കൊണ്ടാണ്

Image Credit: Shutterstock

ആപ്പിള്‍

പെക്ടിന്‍ ഫൈബര്‍ അടങ്ങിയ ആപ്പിള്‍ ദഹിക്കാനായി ദീര്‍ഘ സമയം ആവശ്യമുണ്ട്. ഇതിനാല്‍ ആപ്പിളുകള്‍ ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കും. വലിച്ചു വാരി ഭക്ഷണം കഴിക്കാതിരിക്കാനും കാലറിയും പഞ്ചസാരയും കുറഞ്ഞ ആപ്പിളുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയും

Image Credit: Shutterstock

മുട്ട

പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സാണ് മുട്ട. വയര്‍ നിറയാനും മുട്ട സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് കുറച്ച് അമിതഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

Image Credit: Shutterstock

പോപ്കോണ്‍

രുചികരവും ആരോഗ്യകരവുമായ സ്നാക്കാണ് പോപ്കോണ്‍. എളുപ്പം ഉണ്ടാക്കാനും സാധിക്കുന്ന പോപ്കോണ്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇത് തയാറാക്കുമ്പോൾ അമിതമായി വെണ്ണ ചേര്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം

Image Credit: Shutterstock