ഈ അഞ്ച് ശീലങ്ങള്‍ കാഴ്ചയെ കവർന്നെടുക്കും

6f87i6nmgm2g1c2j55tsc9m434-list 2be6b5fetdfke5clkakhble45a 7qeqvab34q6e6iav61pdtdi90o-list

അമിതമായ സ്ക്രീന്‍ ഉപയോഗം

ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പും നോക്കി ഇരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മര്‍ദമുണ്ടാക്കും. അവയില്‍ നിന്ന് പുറപ്പെടുവിക്കുന്ന വെളിച്ചം കണ്ണുകളെ വരണ്ടതാക്കുകയും തലവേദനയുണ്ടാക്കുകയും ചെയ്യും. മങ്ങിയ കാഴ്ചയ്ക്കും ഈ ശീലം കാരണമാകും

Image Credit: Foxy burrow/ Shutterstock.com

പുകവലി

തൊണ്ടയ്ക്കും ശ്വാസകോശത്തിനും മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തിനും പുകവലി വില്ലനാകും. പുകവലിയും പുകയില ഉപയോഗവും കണ്ണുകളിലെ പേശികള്‍ നശിക്കാനും തിമിരം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും

Image Credit: Shutterstock

സണ്‍ഗ്ലാസുകള്‍ ധരിക്കാതിരിക്കല്‍

പുറത്തിറങ്ങുമ്പോൾ സണ്‍ഗ്ലാസുകള്‍ ധരിക്കാതിരിക്കുന്നത് കണ്ണുകളില്‍ അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുന്നതിന് ഇടയാക്കും. ഈ അപകടകരമായ രശ്മികള്‍ കണ്ണുകളില്‍ അര്‍ബുദത്തിന് കാരണമാകാം. അപകടകരമായ മാലിന്യങ്ങള്‍ അടങ്ങിയ പുറത്തെ വായുവില്‍ നിന്നും കണ്ണുകളെ സംരക്ഷിച്ച് നിര്‍ത്താനും സണ്‍ ഗ്ലാസ് സഹായിക്കും

Image Credit: Olegs Ri/ Shutterstock.com

കണ്ണുകള്‍ ഇടയ്ക്കിടെ തിരുമ്മല്‍

കണ്ണുകള്‍ ഇടയ്ക്കിടെ തിരുമ്മുന്നത് ഇവയുടെ പുറം ഭാഗത്തിന് ക്ഷതമേല്‍പ്പിക്കും. പൊടിയും ബാക്ടീരിയകളും കണ്ണിലേക്ക് പടരുന്നതിനും കണ്ണുകളുടെ കോര്‍ണിയയെ ദുര്‍ബലപ്പെടുത്താനും ഇത് കാരണമാകും. തിരുമ്മുന്നതിന് പകരം അവ വെള്ളമൊഴിച്ച് കഴുകേണ്ടതാണ്

Image Credit: CGN089/ Shutterstock.com

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാത്ത ഐ ഡ്രോപ്സ് ഉപയോഗം

ഡോക്ടറുടെ നിര്‍ദ്ദേശമൊന്നും കൂടാതെ തന്നെ ഏതെങ്കിലും ഐ ഡ്രോപ്സുകള്‍ കണ്ണില്‍ ഒഴിക്കുന്നത് ദോഷം ചെയ്യും. ഇടയ്ക്ക് കണ്ണ് ഒന്ന് ചുവന്ന് കണ്ടാല്‍ ഉടനെ ഡ്രോപ്സ് ഒഴിക്കരുത്

Image Credit: Ahmet Misirligul/ Shutterstock.com
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article