വെരിക്കോസ് വെയ്നിന് കാരണമാകുന്ന അഞ്ച് ഘടകങ്ങള്‍

https-www-manoramaonline-com-web-stories-health web-stories 5idgltur5b91c4fn1100g81uci https-www-manoramaonline-com-web-stories-health-2022 ge2fp9fe2mtcjpvu4dga45lla

കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്നുകള്‍

Image Credit: sainan 2522/ Shutterstock.com

രക്തക്കുഴലുകളിലെ വാല്‍വുകളെ ദുര്‍ബലപ്പെടുത്തി വെരിക്കോസ് വെയ്നിലേക്ക് നയിക്കുന്ന അഞ്ച് ഘടകങ്ങള്‍ അറിയാം

Image Credit: Shutterstock

പ്രായം

പ്രായമേറുന്നതോടെ രക്തക്കുഴലുകള്‍ ദുര്‍ബലമാകുകയും അവ വലിഞ്ഞ് വെരിക്കോസ് വെയ്ന്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.

Image Credit: Albina Gavrilovic/ Shutterstock.com

ലിംഗ സ്ഥിതി

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വെരിക്കോസ് വെയ്നുകള്‍ വരാന്‍ സാധ്യത കൂടുതല്‍. ആര്‍ത്തവത്തിന്‍റെ സമയത്ത് ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ശരീരത്തില്‍ വരുന്ന മാറ്റങ്ങളും വെരിക്കോസ് വെയ്നിലേക്ക് നയിക്കാം

Image Credit: chaponta/ Shutterstock.com

പാരമ്പര്യം

ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറാന്‍ സാധ്യതയുള്ള രോഗമാണ് വെരിക്കോസ് വെയ്ന്‍. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വെരിക്കോസ് വെയ്ന്‍ വന്നിട്ടുള്ളവര്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്

Image Credit: Shutterstock

അമിതവണ്ണം

അമിതവണ്ണമുള്ളവരില്‍ രക്തക്കുഴലുകള്‍ക്ക് മേല്‍ സമ്മര്‍ദ കൂടുതലായിരിക്കും. ഇത് അവ ദുര്‍ബലമാകാനും വളയാനുമൊക്കെ കാരണമാകാം

Image Credit: Shutterstock

ശരീരചലനങ്ങള്‍

ഒരേ സ്ഥിതിയില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും നില്‍പ്പുമെല്ലാം വെരിക്കോസ് വെയ്നിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒരേ പോസിഷന്‍ രക്തപ്രവാഹത്തെ ബാധിച്ച് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കാന്‍ കാരണമാകും

Image Credit: zlikovec/ Shutterstock.com
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article