ആരോഗ്യകരമായ പ്രഭാതഭക്ഷണം പെട്ടെന്ന് ഉണ്ടാക്കാന്‍ ചില പൊടിക്കൈകള്‍

https-www-manoramaonline-com-web-stories-health 1cp68mj478gst9i2tb49240oi6 37krf1btc1o8tnmjd79k44s3kj web-stories https-www-manoramaonline-com-web-stories-health-2022

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കി കൂടാത്തതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണം

Image Credit: Shutterstock

സന്തുലിതവും പോഷകസമ്പുഷ്ടവുമായ പ്രഭാതഭക്ഷണം ആ ദിവസം നല്ല രീതിയില്‍ ആരംഭിക്കാന്‍ സഹായിക്കുന്നു. ഇന്‍സുലിന്‍ സ്ഥിരതയും ഹോര്‍മോണല്‍ സന്തുലനവും സ്ഥിരമായ ഊര്‍ജ്ജ തോതും മികച്ച മൂഡും ലഭിക്കാനും പ്രഭാതഭക്ഷണം വഴിയൊരുക്കുന്നു

Image Credit: Shutterstock

എത്ര തിരക്കുണ്ടെങ്കിലും പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമായ പ്രഭാതഭക്ഷണം തയാറാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ...

Image Credit: Shutterstock

മുന്‍കൂട്ടി ആസൂത്രണം ചെയ്യുക

ഒരാഴ്ചത്തേക്ക് എന്തൊക്കെ പ്രഭാതഭക്ഷണം ഉണ്ടാക്കാമെന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും. ആ ആഴ്ചയിലെ പല ദിവസങ്ങളിലെയും പ്രഭാതഭക്ഷണത്തിന്‍റെ ചേരുവകള്‍ ഏതാണ്ട് സമാനമായിരിക്കാനും ശ്രദ്ധിക്കണം

Image Credit: Shutterstock

ഇത്തരം ചേരുവകള്‍ ഒരാഴ്ചയ്ത്തേക്കുള്ളത് ഒരുമിച്ച് തയാറാക്കാനോ, പച്ചക്കറിയും മറ്റുമാണെങ്കില്‍ അരിഞ്ഞു വയ്ക്കാനോ ഇത് സഹായിക്കും

Image Credit: Shutterstock

ഫ്രീസര്‍ ഉപയോഗിക്കാന്‍ മടിക്കണ്ട

പ്രഭാതഭക്ഷണത്തിന്‍റെ ചേരുവകള്‍ തയാറാക്കി ഫ്രീസറില്‍ സൂക്ഷിക്കാന്‍ മടി കാണിക്കേണ്ടതില്ല. ചെയ്തു തുടങ്ങി കഴിയുമ്പോൾ ഫ്രീസറില്‍ അനായാസം സൂക്ഷിക്കാന്‍ കഴിയുന്ന പല പ്രധാന ചേരുവകളും കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും

Image Credit: Shutterstock

ആരോഗ്യകരമായ സ്നാക്കുകള്‍

ഗ്രനോള ബാര്‍, നട്സ്, വിത്തുകള്‍, കടല വറുത്തത്, നട് ബട്ടര്‍, കാരറ്റ്, വെള്ളരി എന്നിങ്ങനെ ആരോഗ്യകരമായ സ്നാക്കുകള്‍ വിശപ്പ് തോന്നിയാല്‍ ഇടയ്ക്ക് കഴിക്കാന്‍ കരുതി വയ്ക്കണം. പുറത്ത് നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കാനുള്ള ത്വരയെ അടക്കാന്‍ ഇവ സഹായിക്കും

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article