ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. വൃക്കരോഗം മൂലം ഡയാലിസിസിനും മറ്റും വിധേയരാകുന്നവര്‍ എന്ത് കഴിക്കുന്നു എന്ന കാര്യത്തില്‍ അത്യധികമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്
വൃക്കയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് ഇനി പറയുന്ന അഞ്ച് വിഭവങ്ങള്‍ കൂടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം
ഉയര്‍ന്ന ക്രിയാറ്റീന്‍ തോത് ഉള്ളവര്‍ക്കും വൃക്കയുടെ ആരോഗ്യം മോശമായിരിക്കുന്നവര്‍ക്കും കഴിക്കാന്‍ പറ്റിയ പച്ചക്കറിയാണ് സവാള. സവാളയില്‍ അടങ്ങിയിരിക്കുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍ രക്തത്തിന്‍റെ കട്ടി കുറയ്ക്കുന്നതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ലഘൂകരിക്കാന്‍ സഹായിക്കും
ഉയര്‍ന്ന ഗുണനിലവാരമുള്ളതും വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമമായതുമായ ഒന്നാണ് മുട്ടയുടെ വെള്ള. ഫോസ്ഫറസ് തോത് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഡയാലിസിസ് രോഗികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഇത്
വൃക്ക പ്രശ്നങ്ങളുള്ളവര്‍ ഭക്ഷണത്തിലെ ഉപ്പിന്‍റെ അംശം വളരെയധികം കുറയ്ക്കേണ്ടതാണ്. ഇത്തരത്തില്‍ ഉപ്പിന്‍റെ അംശം കുറഞ്ഞ ഭക്ഷണത്തിന് രുചി വര്‍ധിപ്പിക്കാന്‍ വെളുത്തുള്ളി സഹായിക്കും
വൃക്ക രോഗങ്ങളുടെ അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ് ഉയര്‍ന്ന രക്തസമ്മര്‍ദമ. രക്തസമ്മര്‍ദം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്ന കാരറ്റ് ഇതിനാല്‍ തന്നെ വൃക്കരോഗികള്‍ക്കും ഉത്തമമാണ്
ഫോസ്ഫറസ് രഹിതമായ ആരോഗ്യകരമായ കൊഴുപ്പിന്‍റെ സ്രോതസ്സാണ് ഒലീവ് എണ്ണ. ഇതിനാല്‍ മറ്റ് എണ്ണകള്‍ക്ക് പകരം വൃക്കരോഗികളുടെ ഭക്ഷണത്തില്‍ ഒലീവ് എണ്ണ പാചകത്തിനായി ഉപയോഗിക്കാം