വിരലടയാളം നൂറു ശതമാനവും ശാസ്ത്രീയമാണ്. ഒരു മനുഷ്യന്റെ അല്ലെങ്കിൽ മനുഷ്യശരീരത്തിന്റെ സുപ്രധാന തിരിച്ചറിയൽ രേഖയാണ് വിരലടയാളം
കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ വിരലടയാളത്തിനുള്ള പങ്ക് അംഗീകരിക്കപ്പെട്ടതാണ്. രണ്ടു മനുഷ്യരുടെ വിരലടയാളങ്ങൾ ഒരുപോലെയാവില്ല.
വാഹനത്തിന് ടയർ എന്നപോലെ നമ്മുടെ കൈകൾക്ക് ഗ്രിപ്പ് നൽകുന്നത് വിരലടയാളങ്ങളാണ്. സൂക്ഷ്മ ദർശിനിയിലൂടെ നോക്കുമ്പോൾ നിരവധി ചെറിയ കുന്നുകളും കുഴികളും ചേർന്നതാണ് കൈരേഖകൾ. ഈ കുഴികളും കുന്നുകളുമാണ് സാധനങ്ങൾ എടുക്കാനും പിടിക്കാനുമുള്ള ഗ്രിപ്പ് നൽകുന്നത്
ടച്ച് സ്ക്രീനുകളും ബയോമെട്രിക് സംവിധാനങ്ങളും വ്യാപകമായതോടെ ഹസ്തരേഖകൾ പലതിലേക്കും പ്രവേശിക്കാനുള്ള താക്കോലുകളായി.