മുറിവേറ്റ തലച്ചോറിന് ബാന്‍ഡേജിടാനാവുമോ?

https-www-manoramaonline-com-web-stories-health 4vjk9ogngmin4tv2g39lf47inm web-stories j923hk8dfriejkpac6j2qn0e5 https-www-manoramaonline-com-web-stories-health-2022

ശരീരത്തിന്റെ ഏതു ഭാഗത്തുമുണ്ടാകുന്ന മുറിവുകളും നിങ്ങൾക്ക് സഹിക്കാനാവും പക്ഷേ തലയുടെ കാര്യം വ്യത്യസ്ത മാണ്

Image Credit: Lipik Stock Media/Shutterstock.com

മുഖം മുഴുവൻ മൂടുന്ന കണ്ണിനും താടിക്കുമുൾപ്പെടെ സംരക്ഷണം നൽകുന്ന ഫുൾഫേസ് ഹെൽമറ്റുകളാണ് ഏറ്റവും സുരക്ഷിതം. അര കിലോയിൽ കുറഞ്ഞ ഭാരമുള്ളവ നല്ലത്. ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കാൻ ഐഎസ്ഐ മുദ്രയുള്ളവ വാങ്ങിക്കുക

Image Credit: SJ Travel Photo and Video / Shutterstock.com

തലയിൽ വച്ചു നോക്കി പാകമാണോ എന്നുറപ്പാക്കി വാങ്ങുക. ഹെൽമറ്റ് തലയിൽ വച്ച് തല ചലിപ്പിക്കുക. ഹെൽ മറ്റ് വട്ടം കറങ്ങുന്നില്ലെങ്കിൽ പാകമാണ്. വല്ലാതെ മുറുകിയ ഹെൽമറ്റുകളും വേണ്ട

Image Credit: XiXinXing / Shutterstock.com

ഹെൽമറ്റിൽ ഉരഞ്ഞ് മുടി കൊഴിയാതിരിക്കാൻ തല ടവൽ കൊണ്ട് പൊതിഞ്ഞു കെട്ടിയിട്ട് വയ്ക്കുക. ഉപയോഗശേഷം ഹെൽമറ്റുകൾ മലർത്തി വയ്ക്കുന്നത് ഈർപ്പം കെട്ടി പൂപ്പൽ വളരാതെ തടയും. ഡ്രൈ സ്പിരിറ്റ് കൊണ്ട് ഉൾവശം തുടയ്ക്കുന്നതും നല്ലത്. പാഡുകൾ ഊരിയെടുക്കാവുന്നതാണെങ്കില്‍ ഇടയ്ക്ക് ഊരി കഴുകണം

Image Credit: Roman Samborskyi / Shutterstock.com

സ്ട്രാപ്പ് പൊട്ടുകയോ വിള്ളൽ വീഴുകയോ ചെയ്ത ഹെൽമറ്റുകൾ തലയ്ക്ക് സംരക്ഷണമേകില്ല. പുതിയതു വാങ്ങുന്ന താണ് ഉത്തമം

Image Credit: Pujislab / Shutterstock.com
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html