ഈ പഴങ്ങളുടെ കുരു കഴിക്കുന്നത് അപകടം

https-www-manoramaonline-com-web-stories-health 6l0qmeqt0u7l4klf6kd9bepm48 web-stories 1ctslgtn0uahlv5pbcrlaiop6e https-www-manoramaonline-com-web-stories-health-2022

കഴിച്ചാല്‍ മരണം വരെ സംഭവിക്കാവുന്ന വിഷാംശം നിറഞ്ഞ വിത്തുകളുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ചില പഴ വിത്തുകള്‍ പരിചയപ്പെടാം

Image Credit: Shutterstock

ആപ്പിളിന്‍റെ കുരു

അമിഗ്ഡാലിന്‍ എന്ന വസ്തു അടങ്ങിയിട്ടുള്ള ആപ്പിള്‍ കുരു അത്യന്തം വിഷമയമായ ഒന്നാണ്. ഇവ ഉള്ളിലെത്തിയാല്‍ ഹൈഡ്രജന്‍ സയനൈഡ് എന്ന രാസവസ്തു പുറത്ത് വിടും. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്

Image Credit: Shutterstock

ആപ്പിളിന്‍റെ കുരു

എന്നാല്‍ ചെറിയ തോതില്‍ ആപ്പിള്‍ കുരുക്കള്‍ ഉള്ളില്‍ ചെന്നാല്‍ ഇത് സംഭവിക്കില്ല. ഒരു കിലോഗ്രാം ഭാരത്തിന് 1.52 മില്ലിഗ്രാം എന്ന കണക്കില്‍ ഹൈഡ്രജന്‍ സയനൈഡ് ഉള്ളിലെത്തിയാല്‍ മാത്രമേ മരണം സംഭവിക്കുകയുള്ളൂ

Image Credit: Shutterstock

ലിച്ചി കുരു

മനുഷ്യശരീരത്തിന് അപകടകരമായ നാച്ചുറല്‍ ടോക്സിനുകള്‍ ലിച്ചി കുരുവിൽ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ കാര്യമായി ബാധിക്കാനും തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാക്കാനും കഴിയുന്ന ഒരു തരം അമിനോ ആസിഡും ഇതിൽ അടങ്ങിയിരിക്കുന്നതായി പല പഠനങ്ങളും വെളിപ്പെടുത്തുന്നു

Image Credit: Shutterstock

വന്‍പയര്‍ പച്ചയ്ക്ക്

ഫൈറ്റോഹെമഗ്ലൂട്ടിനിന്‍ എന്ന രാസവസ്തു അടങ്ങിയ വന്‍പയര്‍ പാകം ചെയ്യാതെ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. രക്തകോശങ്ങള്‍ ഒട്ടിച്ചേരാന്‍ ഈ രാസവസ്തു കാരണമാകാം

Image Credit: Shutterstock

തക്കാളി വിത്ത്

തക്കാളിയിലെ കുരു കഴിക്കുന്നത് വൃക്കയില്‍ കല്ലുകളുണ്ടാകാന്‍ കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. തക്കാളി കുരുവില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റാണ് ഇവിടെ വില്ലനാകുന്നത്. എല്ലാ ദിവസവും വലിയ തോതില്‍ തക്കാളി കുരു അകത്ത് ചെന്നാല്‍ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ

Image Credit: Shutterstock

ഇവയ്ക്ക് പുറമേ ആപ്രിക്കോട്ട്, പ്ലം, ചെറിപഴം, പീച്ച് എന്നിവയുടെ കുരുക്കളും വിഷമയമാണ്

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article