നടുവേദനയ്ക്കും സ്പോണ്ടിലൈറ്റിസിനും പരിഹാരമായി ഇലക്കിഴി

np9267i8qm3vrfg7mqbsv9r17 content-mm-mo-web-stories iilakizhi-karidakam-treatment content-mm-mo-web-stories-health-2022 content-mm-mo-web-stories-health 5h5776ouih8v7grhmil6fa1ttg

കർക്കടകത്തിലെ ആയുർവേദ ചികിത്സയിൽ പ്രധാനപ്പെട്ട ഒന്നാണ് ഇലക്കിഴി

Image Credit: Shutterstock

വിവിധതരം ആർത്രൈറ്റിസ്, സ്പോണ്ടിലൈറ്റിസ്, നടുവേദന, കായികപരിശീലത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കും പ്രത്യേകിച്ച് സന്ധി വേദനകൾക്കും ഇലക്കിഴി വളരെ ഫലപ്രദമാണ്

Image Credit: Shutterstock

വേപ്പെണ്ണ, ആവണ്ണക്കെണ്ണ, ഇന്തുപ്പ്, നാരങ്ങ, തേങ്ങ, ശതകുപ്പ പൊടി, മഞ്ഞൾപ്പൊടി, കോലകുലത്ഥം ചൂർണം, കിഴി ചെയ്യുന്നതിനാവശ്യമായ ഇലകൾ തുടങ്ങിയവയാണ വേണ്ട വസ്തുക്കൾ

Image Credit: Manorama Online

കിഴി ഒരു രോഗിയിൽ ചെയ്യുന്നതിനു മുൻപും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ആദ്യം തലയിൽ തളം വയ്ക്കണം. നിമ്പാമൃതാദി ആവണക്കെണ്ണയും രാസ്നാദി പൊടിയും ചേർത്തുള്ള തളം വയ്ക്കാവുന്നതാണ്

Image Credit: Manorama Online

കിഴിയുടെ ചൂട് തലയിലേക്ക് ഏൽക്കാതിരിക്കാനും തലനീരിറക്കം ഉണ്ടാകാതിരിക്കാനുമാണ് ആദ്യമേതന്നെ തളം വയ്ക്കുന്നത്. കഴുത്തു വേദന, തലവേദന തുടങ്ങിയവയിൽ നിന്ന് ആശ്വാസം ലഭിക്കാനും ഇതു സഹായിക്കും

Image Credit: Manorama Online

ശേഷം ശിരോ അഭ്യംഗം അതായത് തലയിൽ എണ്ണ തേപ്പിക്കണം .തുടർന്ന് ദേഹം മുഴുവൻ എണ്ണ തേച്ച് മസാജ് ചെയ്യും

Image Credit: Manorama Online

യുക്തമായ എണ്ണയിൽ മുക്കിയാണ് കിഴികുത്തുന്നത്. സന്ധികളിൽ റൗണ്ട് ചെയ്ത് റൊട്ടേഷൻ രീതിയിലാണ് കിഴി കുത്തേണ്ടത്. നട്ടെല്ലിന്റെ ഭാഗത്ത് കിഴികുത്തുമ്പോൾ ഒരുപാട് മർദം കൊടുക്കാൻ പാടില്ല

Image Credit: Manorama Online

കർക്കടക മാസത്തിൽ മാത്രമേ കിഴി ചെയ്യാവൂ എന്നില്ല. രോഗാവസ്ഥയ്ക്കനുസരിച്ച് അനുയോജ്യമായ കിഴി ചികിത്സ ഏതു സമയത്തു വേണമെങ്കിലും വൈദ്യനിർദേശ പ്രകാരം ചെയ്യാവുന്നതാണ്

Image Credit: Shutterstock