യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍

https-www-manoramaonline-com-web-stories-health 2s0t4u1qia82fjscst1f7pi7nb web-stories 60i7sb79t79c57vtm7va60dlg9 https-www-manoramaonline-com-web-stories-health-2022

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്

Image Credit: Shutterstock

ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ഗൗട്ട് പോലുള്ള ആര്‍ത്രൈറ്റിസിന് ഇത് കാരണമാകും

Image Credit: Shutterstock

ശരിയായ ഭക്ഷണക്രമത്തിലൂടെ ശരീരത്തിലെ യൂറിക് ആസിഡ് തോത് പരിധി വിട്ട് ഉയരാതെ നിയന്ത്രിക്കാം. യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം

Image Credit: Shutterstock

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ എന്നിവ പോലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ സിട്രസ് പഴങ്ങള്‍ യൂറിക് ആസിഡ് തോത് നിയന്ത്രിക്കും. ഇവയിലെ വൈറ്റമിന്‍ സി അമിതമായ യൂറിക് ആസിഡിനെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സഹായിക്കും

Image Credit: Shutterstock

ഗ്രീന്‍ ടീ

ശരീരത്തിലെ യൂറിക് ആസിഡ് നിര്‍മാണത്തെ കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഗൗട്ട് മൂലമുള്ള പ്രശ്നങ്ങള്‍ പിന്തുടരുന്നവര്‍ക്ക് കുടിക്കാന്‍ പറ്റിയ പാനീയമാണ് ഗ്രീന്‍ ടീ

Image Credit: Shutterstock

വാഴപ്പഴം

ദിവസവും വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായകമാണ്

Image Credit: Shutterstock

കാപ്പി

ഗൗട്ട് ആര്‍ത്രൈറ്റിസ് വേദന കുറയ്ക്കാന്‍ കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എന്നാല്‍ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഭക്ഷണക്രമത്തില്‍ കാപ്പി ഉള്‍പ്പെടുത്തും മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടണം

Image Credit: Shutterstock

ആപ്പിള്‍

ഉയര്‍ന്ന ഡയറ്ററി ഫൈബര്‍ അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു. യൂറിക് ആസിഡിനെ വലിച്ചെടുക്കുന്ന ഫൈബര്‍ അമിതമായ യൂറിക് ആസിഡ് ശരീരത്തിൽ നിന്ന് പുന്തള്ളുകയും ചെയ്യും. യൂറിക് ആസിഡിന്‍റെ സ്വാധീനം ശരീരത്തില്‍ കുറയ്ക്കാന്‍ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡും കാരണമാകും

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article