ലളിതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തിയാല്‍ കുടവയര്‍ കുറയ്ക്കാം

content-mm-mo-web-stories lifestyle-cchanges-belly-fat 2dl5o5selaa4e997mlagdqfnhf 53mcv089nnm4gvscgd6meqmh6s content-mm-mo-web-stories-health-2022 content-mm-mo-web-stories-health

അടിവയറിലെ പേശികളിലും കരള്‍, കുടലുകള്‍, വയര്‍ പോലുള്ള അവയങ്ങള്‍ക്ക് ചുറ്റിലും അടിഞ്ഞു കൂടുന്ന കൊഴുപ്പിനെയാണ് വിസറല്‍ ഫാറ്റ് അഥവാ അബ്ഡോമിനല്‍ ഫാറ്റ് എന്നു പറയുന്നത്

Image Credit: Shutterstock

ചില ലളിതമായ മാറ്റങ്ങള്‍ ജീവിതശൈലിയില്‍ വരുത്തിയാല്‍ കുടവയര്‍ താനേ കുറയും

Image Credit: Shutterstock

ഓരോ കാലത്തും സമൃദ്ധമായി ലഭിക്കുന്ന പച്ചക്കറികള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ചീര, കാബേജ് പോലുള്ള പച്ചക്കറികളില്‍ ഫൈബറും അയണും കാല്‍സ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

കാരറ്റ്, റാഡിഷ്, പീസ്, ഫ്രഞ്ച് ബീന്‍സ് തുടങ്ങിയ പച്ചക്കറികളും നിത്യജീവിതത്തിന്‍റെ ഭാഗമാക്കാം. ജോവര്‍, ബജ്റ എന്നിവ ചേര്‍ത്ത് കുഴച്ച് പറാത്തയായിട്ടോ, വീട്ടില്‍ തയാറാക്കുന്ന സാലഡ്, ജ്യൂസ് രൂപത്തിലൊക്കെ ഈ പച്ചക്കറികള്‍ കഴിക്കാം

Image Credit: Shutterstock

പ്രധാനഭക്ഷണങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സ്നാക്സ് വിശപ്പടക്കാനും പോഷണങ്ങള്‍ ഉള്ളിലെത്താനും സഹായിക്കും. ഇടനേരത്ത് കഴിക്കുന്ന സ്നാക്കില്‍ പ്രോട്ടീനും ഫാറ്റും ഫൈബറും ഉണ്ടായിരിക്കണം

Image Credit: Shutterstock

പഴങ്ങള്‍, ഉണക്കിയ പഴങ്ങള്‍, മധുരകിഴങ്ങ്, കടല, ഹെര്‍ബല്‍ ടീ എന്നിവയെല്ലാം ഇടനേരത്തെ വിശപ്പടക്കാന്‍ പറ്റിയ ആരോഗ്യപ്രദമായ സ്നാക്കുകൾ ആണ്

Image Credit: Shutterstock

വയറിനെ ആരോഗ്യത്തോടെ വയ്ക്കുന്നത് ദഹനപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കും. ഭക്ഷണത്തിലെ പോഷണങ്ങള്‍ ശരീരം ശരിയായി വലിച്ചെടുക്കുന്നതില്‍ വയറിലെ ബാക്ടീരിയകളും മുഖ്യ പങ്ക് വഹിക്കുന്നുണ്ട്

Image Credit: Shutterstock

ഭാര പരിശീലനം, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവയെല്ലാം നിത്യവും ചെയ്യുന്നതും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങളും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും

Image Credit: Shutterstock

കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണ്‍ കുടവയറിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്. രക്തസമ്മര്‍ദവും പഞ്ചസാരയുടെ തോതും ഉയരാനും ഈ സമ്മര്‍ദ ഹോര്‍മോണുകള്‍ കാരണമാകാം. ഇതിനാല്‍ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ യോഗ, പ്രാണായാമം പോലുള്ള മാര്‍ഗങ്ങൾ തേടാവുന്നതാണ്.

Image Credit: Shutterstock