വയറിന്‍റെ ആരോഗ്യം അപകടത്തിലാണോ?

https-www-manoramaonline-com-web-stories-health 6h76o9rssgg43c04tpvqaorrlk 7mc9qbv62f1op0fgob3eeqc4kp web-stories https-www-manoramaonline-com-web-stories-health-2022

വയറിന്‍റെ അനാരോഗ്യത്തെ സംബന്ധിച്ച് ശരീരം നമുക്ക് നല്‍കുന്ന സൂചനകള്‍ ഇനി പറയുന്നവയാണ്.

Image Credit: Shutterstock

ഗ്യാസ്

നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹനസംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്

Image Credit: Shutterstock

അതിസാരം

മലത്തില്‍ ഉണ്ടാകുന്ന പലതരം മാറ്റങ്ങളും വയറിന്‍റെ ആരോഗ്യത്തിന്‍റെ സൂചന നല്‍കുന്നു. അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ഇതിനാല്‍ തന്നെ ഗൗരവത്തോടെ എടുക്കണം

Image Credit: Shutterstock

ഉറക്കപ്രശ്നം

അനാരോഗ്യകരമായ ദഹനസംവിധാനം നമ്മുടെ ഉറക്കത്തെ ബാധിക്കുകയും ക്ഷീണം തോന്നാന്‍ കാരണമാകുകയും ചെയ്യും

Image Credit: Shutterstock

ചില ഭക്ഷണങ്ങളോട് ഇഷ്ടക്കേട്

നിരന്തരമായ പ്രശ്നങ്ങള്‍ വയറിനെ അലട്ടി തുടങ്ങുമ്പോൾ നമ്മുടെ ശരീരത്തില്‍ പല ഭക്ഷണസാധനങ്ങളോടും പ്രതിരോധം വളരും. സാധാരണയായി നാം ഉപയോഗിച്ചിരുന്ന പല ഭക്ഷണസാധനങ്ങളോടും ഇഷ്ടക്കേട് തോന്നാനും ഇത് കാരണമാകും

Image Credit: Shutterstock

ചര്‍മ പ്രശ്നങ്ങള്‍

ചര്‍മം ആരോഗ്യത്തോടെ തിളങ്ങാനും നമ്മുടെ ദഹനവ്യവസ്ഥ ശക്തമായിരിക്കണം. ചൊറിച്ചില്‍, കുരുക്കള്‍, ചര്‍മത്തില്‍ ചെതുമ്പലുകള്‍ തുടങ്ങിയ ചര്‍മപ്രശ്നങ്ങള്‍ വയറിന്‍റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ല എന്നതിന്‍റെ അടയാളമാണ്

Image Credit: Shutterstock

ശരീരഭാരത്തില്‍ വ്യതിയാനം

പ്രത്യേകിച്ച് മറ്റ് കാരണമൊന്നുമില്ലാതെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്താലും സൂക്ഷിക്കണം.വയറിലെ ഉപകാരപ്രദമായ ബാക്ടീരിയയുടെ സന്തുലനത്തില്‍ ചില പ്രശ്നങ്ങള്‍ മൂലം ഇത്തരത്തില്‍ സംഭവിക്കാം

Image Credit: Shutterstock

വായ്നാറ്റം

വയറിലെ പ്രശ്നങ്ങള്‍ വായ്നാറ്റത്തിനും കാരണമാകാം. വായ്നാറ്റം മോണയിലോ പല്ലിലോ നാക്കിലോ ചില ബാക്ടീരിയകള്‍ വളരുന്നത് മൂലവും ആകാമെങ്കിലും വയറിന്‍റെ അനാരോഗ്യ സാധ്യത തള്ളിക്കളയാനാകില്ല

Image Credit: Shutterstock

മധുരം കഴിക്കാന്‍ ആഗ്രഹം

വയറില്‍ ജീവിക്കുന്ന ചില ബാക്ടീരിയകളുടെ തോത് അമിതമായി വര്‍ദ്ധിക്കുന്നത് സാധാരണയിലും കവിഞ്ഞ പ്രിയം മധുരത്തോട് തോന്നാന്‍ കാരണമാകും. ഇത്തരം സൂക്ഷ്മജീവികള്‍ക്ക് നിലനില്‍ക്കാന്‍ ചിലപ്പോള്‍ മധുരം ആവശ്യമായിരിക്കും.

Image Credit: Shutterstock

മോശം പ്രതിരോധശേഷി

ഇടയ്ക്കിടെ രോഗങ്ങള്‍ പിടികൂടുന്നത് പ്രതിരോധശക്തിയുടെ കുറവിനെ സൂചിപ്പിക്കുന്നു. പ്രതിരോധസംവിധാനത്തിന്‍റെ 80 ശതമാനവും നമ്മുടെ വയറിന്‍റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു

Image Credit: Shutterstock

മൂഡ് വ്യതിയാനങ്ങള്‍

ദഹനപ്രശ്നങ്ങള്‍ ഉറക്കമില്ലായ്മയിലേക്ക് നയിക്കുമെന്നതിനാല്‍ ഇത് ഒരാളില്‍ മൂഡ് മാറ്റങ്ങള്‍ക്കും കാരണമാകും. അത്യധികമായ ക്ഷീണവും ദേഷ്യവുമെല്ലാം തോന്നാനും ഇടയുണ്ട്

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article