ശരീരത്തെ ശുദ്ധീകരിക്കാന്‍ ഹുമ ഖുറേഷിയുടെ 28 ദിന ഡയറ്റ്

https-www-manoramaonline-com-web-stories-health 2shnhu4m34gdsqsqidp2l880l9 web-stories https-www-manoramaonline-com-web-stories-health-2022 2cd53pou29pun8vedknnbebr3v

ഫിറ്റ്നസിന്‍റെ കാര്യത്തിൽ ഹുമ ഖുറേഷി ബദ്ധശ്രദ്ധയാണ്. ജിമ്മും വെയ്റ്റ് പരിശീലനവും തല കീഴായി തൂങ്ങി കിടന്നുള്ള ആന്‍റി-ഗ്രാവിറ്റി യോഗയുമെല്ലാം ഉള്‍പ്പെടുന്നതാണ് ഫിറ്റ്നസ് ശീലങ്ങള്‍

Image Credit: Social Media

ഭക്ഷണക്രമത്തിന്‍റെ കാര്യത്തിലും താരം ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. ശരീരത്തെ ശുദ്ധീകരിക്കുന്നതിന് ഹുമ ഖുറേഷി പങ്കുവച്ച 28 ദിവസം നീളുന്ന ഡയറ്റ് പ്ലാന്‍ പരിചയപ്പെടാം

Image Credit: Social Media

ചൂട് വെള്ളം കുടിച്ച് ആരംഭം

ചെറു ചൂട് വെള്ളത്തില്‍ നാരങ്ങയ്ക്കോ ചെറുതായി നുറുക്കിയ ഇഞ്ചിയ്ക്കോ ഒപ്പം ഒരു നുള്ള് ഹിമാലയന്‍ ഉപ്പും കൂടി ചേര്‍ത്തുണ്ടാക്കുന്ന പാനീയം കുടിച്ച് കൊണ്ടാണ് ഹുമ ദിവസം ആരംഭിക്കുക

Image Credit: Social Media

പ്രഭാതഭക്ഷണം

മുട്ട, മ്യുസിലി, ക്വിനോവ, അവോക്കാഡോ, ബെറി പഴങ്ങള്‍, ഉപ്പുമാവ്, ദോശ, പൊഹ, ആപ്പിള്‍ ജ്യൂസ്, പപ്പായ ജ്യൂസ്, പാലിന് പകരം ആല്‍മണ്ട് മില്‍ക് തുടങ്ങിയ വിഭവങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്നവയാണ് ഹുമയുടെ പ്രഭാതഭക്ഷണം

Image Credit: Social Media

രാത്രിയില്‍ ചിക്കന്‍

ചിക്കനും പച്ചക്കറി സാലഡും ചില സമയങ്ങളില്‍ അല്‍പം അരിയാഹാരവും അടങ്ങിയതാണ് രാത്രി ഭക്ഷണം

Image Credit: Social Media

ഇളനീരും പച്ചക്കറി ജ്യൂസും

ശരീരത്തെ ശുദ്ധീകരിക്കാന്‍ ഇളനീരും പച്ചക്കറി ജ്യൂസുകളും ഹുമ ഇടയ്ക്ക് കുടിക്കാറുണ്ട്. ദിവസവും 12 ഗ്ലാസ് വെള്ളവും ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ്

Image Credit: Social Media

ആരോഗ്യകരമായ സ്നാക്സ്

പഴങ്ങള്‍, നട്സ് എന്നിവയെല്ലാം അടങ്ങുന്ന സ്നാക്സ് ഇടയ്ക്കിടെ കഴിക്കുന്ന ശീലവും ഹുമയ്ക്കുണ്ട്. അതാത് സമയത്ത് സമൃദ്ധമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും താരം ശ്രദ്ധിക്കുന്നു

Image Credit: Social Media

ഈ വിഭവങ്ങളോട് നോ പറയണം

ഈ ഡയറ്റ് കാലയളവില്‍ റിഫൈന്‍ ചെയ്ത പഞ്ചസാര, സോഡ, ഗ്ലൂട്ടന്‍, ഗോതമ്പ് , സംസ്കരിച്ച ഭക്ഷണം, മദ്യം,പായ്ക്ക് ചെയ്ത ജ്യൂസ്, കാപ്പി, ചായ എന്നിവയെല്ലാം കര്‍ശനമായി ഒഴിവാക്കണം

Image Credit: Social Media
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/health.html
Read Article