ഹൃദയാരോഗ്യം: ഈ അഞ്ച് സംഖ്യകള്‍ പ്രധാനം

content-mm-mo-web-stories importance-of-these-five-numbers-in-your-heart-health content-mm-mo-web-stories-health-2022 57qmjkc1j5o2di79o2rv0h9nh3 jq6bu0ftjn1aai0g5j4fkjnfe content-mm-mo-web-stories-health

നമ്മുടെ ശരീരത്തിലെ അതിലോലമായ അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. പലപ്പോഴും ഈ ഹൃദയത്തിന് നാം വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം

Image Credit: Shutterstock

ഹൃദയാരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാണ് ഇനി പറയുന്ന ചില സംഖ്യകള്‍

Image Credit: Shutterstock

രക്തസമ്മര്‍ദം

120/80 റേഞ്ചിന് മുകളിലേക്ക് രക്തസമ്മര്‍ദം പോയാല്‍ അതിനെ ഹൈപ്പര്‍ടെന്‍ഷനെന്ന് വിളിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് ഹൃദയാരോഗ്യത്തില്‍ സുപ്രധാനമാണ്

Image Credit: Shutterstock

ബോഡി മാസ് ഇന്‍ഡെക്സ്

ഒരാളുടെ ഭാരവും ബോഡി മാസ്ക് ഇന്‍ഡെക്സും അവരുടെ ഹൃദയാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 25ന് മുകളില്‍ ബോഡി മാസ്ക് ഇന്‍ഡെക്സ് വന്നാല്‍ അമിതഭാരമായി കണക്കാക്കുന്നു

Image Credit: Shutterstock

രക്തത്തിലെ പഞ്ചസാരയുടെ അളവ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് രക്തധമനികള്‍ക്കും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന നാഡീവ്യൂഹത്തിനും ക്ഷതമുണ്ടാക്കും

Image Credit: Shutterstock

കൊളസ്ട്രോള്‍ തോത്

രക്തത്തിലെ കൊളസ്ട്രോള്‍ തോത് ഉയരുന്നത് രക്തസമ്മര്‍ദം ഉയരാനും ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനും കാരണമാകും. കൊളസ്ട്രോള്‍ രക്തധമനികളില്‍ അടിയുന്നത് ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കും

Image Credit: Shutterstock

ഉറങ്ങുന്ന സമയം

നല്ല ഉറക്കം ഹൃദയാരോഗ്യത്തിലും നിര്‍ണായകമാണ്. ഉറക്കത്തിന്‍റെ നിലവാരം കുറയുന്നത് ശാരീരിക മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

Image Credit: Shutterstock