ആമവാതം ബാധിച്ചവര്‍ക്ക് രാവിലെ കഴിക്കാന്‍ പറ്റിയ ഏഴ് ഭക്ഷണങ്ങള്‍

content-mm-mo-web-stories rheumatoid-arthritis-7-best-foods content-mm-mo-web-stories-health-2022 content-mm-mo-web-stories-health 7a9jk0l1348pgvto4fu9oti4r0 54tgl8sq89suove53gc6ngp4bk

വെളുത്തുള്ളി

രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ആമവാത രോഗത്തിന് ശമനമുണ്ടാക്കുന്നതാണ്. മറ്റ് രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം കഴിക്കുക.

Image Credit: Shutterstock

ഗ്രീക്ക് യോഗര്‍ട്ട്

അരിഞ്ഞെടുത്ത പഴങ്ങള്‍ക്കൊപ്പം ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുന്നതും ആമവാത രോഗികള്‍ക്ക് ഉത്തമമാണ്. ഇതിനൊപ്പം ബെറിപഴങ്ങളോ നട്സോ ചേര്‍ക്കാം

Image Credit: Shutterstock

വാള്‍നട്ട്

ആമവാതത്തിന്‍റെ ഭാഗമായ വേദന ലഘൂകരിക്കാന്‍ രാവിലെ ഒരു പിടി വാള്‍നട്ട് കഴിക്കുന്നതിലൂടെ സാധിക്കും. മറ്റ് ഗുണങ്ങളും ഉള്ളതിനാല്‍ ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

Image Credit: Shutterstock

ബെറി പഴങ്ങള്‍

ബ്ലൂബെറി, സ്ട്രോബെറി, മള്‍ബറി തുടങ്ങിയ ബെറി പഴങ്ങളും ആമവാത രോഗമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ്. ഓട്മീലിന്‍റെ ഒപ്പമോ സ്മൂത്തിയായിട്ടോ ഒക്കെ ഇവ ഉപയോഗിക്കാം

Image Credit: Shutterstock

ചീര

സാലഡ് ആയിട്ടോ സൂപ്പ് ആയിട്ടോ ഒക്കെ ചീര കഴിക്കുന്നത് ആമവാത രോഗശമനത്തിന് നല്ലതാണ്. എന്നാല്‍ എന്തെങ്കിലും ദഹനപ്രശ്നം ഇല്ലാത്തപ്പോള്‍ മാത്രമേ ചീര ഉപയോഗിക്കാവൂ

Image Credit: Shutterstock

ഇഞ്ചി

കാലത്ത് ഒരു കഷ്ണം ഇഞ്ചി ചതച്ച് ചായയിലോ ഭക്ഷണത്തിലോ ഒക്കെ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യദായകമാണ്. ആമവാത വേദനയ്ക്കും ഇത് പരിഹാരമാണ്

Image Credit: Shutterstock

ബ്രക്കോളി

സൂപ്പായിട്ടോ വേവിച്ചോ ഒക്കെ ബ്രക്കോളി ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോറഫേന്‍ ആമവാത ലക്ഷണങ്ങള്‍ ലഘൂകരിക്കും

Image Credit: Shutterstock