തലവേദനയുടെ സ്ഥാനം അറിഞ്ഞാല്‍ രോഗം നിര്‍ണയിക്കാം

content-mm-mo-web-stories 6b65c3k0h0ehqmsqk21f21p9cu content-mm-mo-web-stories-health-2022 content-mm-mo-web-stories-health 6aftbcp5fm5btqisc1a4n566v4 headache-place-disease-symptoms

പല ഇടങ്ങളിലായി വരുന്ന തലവേദന പല തരം രോഗങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്

Image Credit: Shutterstock

കണ്ണിന് ചുറ്റുമുള്ള വേദന

കണ്ണിലും കണ്ണിനു ചുറ്റിലുമായി വരുന്ന വേദന ക്ലസ്റ്റര്‍ തലവേദനകളുടെ ലക്ഷണമാണ്. ഈ തലവേദന മൂന്ന് മണിക്കൂര്‍ വരെയൊക്കെ നീണ്ടു നില്‍ക്കാം. പതിയെ കഴുത്തിലേക്കും കവിളിലേക്കും മൂക്കിലേക്കും ചെന്നിയിലേക്കും ഒരു വശത്തെ തോളിലേക്കുമൊക്കെ വേദന പരക്കാം

Image Credit: Shutterstock

സൈനസിലുള്ള വേദന

തലയുടെ മുന്‍ഭാഗത്തിനും മൂക്കിലെ എല്ലുകള്‍ക്കും കവിളുകള്‍ക്കും കണ്ണുകള്‍ക്കും പിന്നിലായി വരുന്ന തലവേദന പലപ്പോഴും സൈനസിലെ അണുബാധയായ സൈനസൈറ്റിസ് മൂലമോ മൈഗ്രേൻ മൂലമോ ആകാം

Image Credit: Shutterstock

തലയുടെ ഉച്ചിയില്‍ വേദന

ടെന്‍ഷന്‍ തലവേദനകളാണ് തലയുടെ ഉച്ചിഭാഗത്ത് വരാറുള്ളത്. മിതമായ തോതിലുള്ള തലവേദനകള്‍ ഇതിന്‍റെ ഭാഗമായി ഇടയ്ക്കിടെ ഉണ്ടാകാം. എന്നാല്‍ ചില കേസുകളില്‍ ആഴ്ചയില്‍ പലതവണ ഈ തലവേദന വന്നെന്ന് വരാം

Image Credit: Shutterstock

തലയുടെ പിന്‍ഭാഗത്തു വേദന

കഴുത്തില്‍ തുടങ്ങി തലയുടെ പിന്നിലേക്ക് പടരുന്ന തലവേദന മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായി ഉണ്ടാകുന്ന സെര്‍വികോജെനിക് തലവേദനയാകാം. കഴുത്തിന് ചുറ്റും സമ്മര്‍ദമേകുന്ന ഈ തലവേദന പുരോഗമിച്ചാല്‍ കഴുത്ത് അനക്കാന്‍ പോലുമാകാത്ത സ്ഥിതിയാകും.

Image Credit: Shutterstock