കാൽസ്യം അഭാവം; കരുതണം ഈ 7 ആരോഗ്യപ്രശ്നങ്ങളെ

1lnppfj7l9kl8acl1eh07g99c2 calcium-deficiency-diseases content-mm-mo-web-stories 46rp49siukd3hb84buddqf3tbo content-mm-mo-web-stories-health-2022 content-mm-mo-web-stories-health

പേശീ വേദന

പേശികള്‍ക്ക് വേദനം, പേശീ വലിവ്, നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയ്ക്ക് വേദന, കൈകാലുകളിലും വായ്ക്ക് ചുറ്റും മരവിപ്പ് എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം

Image Credit: Shutterstock

അത്യധികമായ ക്ഷീണം

അമിതമായ ക്ഷീണം, തീരെ ഊര്‍ജമില്ലാത്ത അവസ്ഥ, തലകറക്കം, തലയ്ക്ക് ഭാരമില്ലാത്ത അവസ്ഥ, ബ്രെയ്ന്‍ ഫോഗ്, ആശയക്കുഴപ്പം, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ, മറവി എന്നീ ലക്ഷണങ്ങളും ഉറക്കമില്ലായ്മയും ഉണ്ടാകാം

Image Credit: Shutterstock

ചര്‍മത്തിലും മുടിയിലും സ്വാധീനം

വരണ്ട ചര്‍മം, വരണ്ട് പൊട്ടിപ്പോകുന്ന നഖങ്ങള്‍, പരുക്കനായ മുടി എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. അലോപേസിയ, എക്സീമ, സോറിയാസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കും കാരണമാകാം

Image Credit: Shutterstock

ഓസ്റ്റിയോപോറോസിസ്

എല്ലുകള്‍ക്ക് ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതായാല്‍ ഇത് ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപോറോസിസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം

Image Credit: Shutterstock

ആര്‍ത്തവത്തിന് മുന്‍പുള്ള പ്രശ്നങ്ങള്‍

ശരീരത്തിലെ കാല്‍സ്യം തോത് കുറയുന്നത് ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകാം

Image Credit: Shutterstock

ദന്തരോഗങ്ങള്‍

ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അഭാവം നേരിടുമ്പോള്‍ ഇതിനെ നികത്താനായി ശരീരം പല്ലുകളില്‍ നിന്നുള്ള കാല്‍സ്യം വലിച്ചെടുക്കാന്‍ ശ്രമിക്കും. ഇത് പല്ലുകളെയും അവയുടെ വേരുകളെയും ദുര്‍ബലമാക്കും

Image Credit: Shutterstock

വിഷാദരോഗം

കാല്‍സ്യത്തിന്‍റെ അഭാവം വിഷാദരോഗത്തിലേക്ക് നയിക്കാമെന്നു പറയപ്പെടുന്നു.

Image Credit: Shutterstock