രണ്ടു നേരവും ചോറു കഴിച്ച് ഭാരം കുറച്ച സൗമ്യ

https-www-manoramaonline-com-web-stories-health 1cnieuu3852qp2j7f3190q85ag web-stories u8d09eus37711ea66j001r9qb https-www-manoramaonline-com-web-stories-health-2022

ഇഷ്ടമേഖലയായ മോഡലിങ് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയമാണ് ഇടുക്കി സ്വദേശിയും ഹയർ സെക്കൻഡറി ടീച്ചറുമായ സൗമ്യയെ ഫിറ്റ്നസിന്റെ ലോകത്തേക്ക് എത്തിച്ചത്

വിവാഹത്തിനു മുമ്പ് 49 കിലോ ആയിരുന്ന സൗമ്യയുടെ ശരീരഭാരം പ്രസവം കൂടി കഴിഞ്ഞതോടെ 65 കിലോയിലേക്ക് കുതിച്ചു കയറുകയായിരുന്നു

വീട്ടിലിരുന്നുതന്നെ വർക്ഔട്ട് ചെയ്ത് വീട്ടിലുണ്ടാക്കുന്ന അതേ ആഹാരം അളവ് കുറച്ച്, പ്രോട്ടീൻ ഉറപ്പുവരുത്തി, ദിവസവും വേണ്ട കാലറി കണക്കാക്കി കഴിക്കുകയായിരുന്നു

ചോറ് ഒഴിവാക്കാനാവാത്തതിനാൽ രണ്ടു നേരവും ചോറാണ് കഴിച്ചത്. പക്ഷേ അളവ് കുറച്ച് കറികൾക്കു കൂടുതൽ പ്രാധാന്യം നൽകി

ദിവസവും ഒരു മണിക്കൂർ വർക്ഔട്ട് കൂടി ആയതോടെ കാര്യമായ വ്യത്യാസങ്ങൾ വന്നുതുടങ്ങി

നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു, അതുപോലെ ബ്രീതിങ് പ്രശ്നവും. എന്നാൽ വർക്ഔട്ട് തുടങ്ങിയതോടെ ഈ പ്രശ്നങ്ങളെല്ലാം പൂർണമായും മാറി

ആറു കിലോയാണ് കുറച്ചത്. തടി ഉണ്ടായിരുന്നപ്പോൾ ഒരു സ്വാതന്ത്ര്യക്കേട് അനുഭവിച്ചിരുന്നു. പക്ഷേ ഇപ്പോൾ ഇഷ്ടമുള്ള വേഷങ്ങൾ ധരിച്ച് നടക്കുമ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു. എനർജി ലെവലും കൂടി.

Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article