വൃക്കകള്‍ തകരാറിലാണോ? ഈ ലക്ഷണങ്ങള്‍ പറഞ്ഞു തരും

https-www-manoramaonline-com-web-stories-health 6s1dq5qrikrala1jhptth74esa 68vojtthliqlk19b7vitoir7uu web-stories https-www-manoramaonline-com-web-stories-health-2022

എപ്പോഴും ക്ഷീണം

അടിക്കടി ക്ഷീണം തോന്നുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മുടങ്ങി ശരീരത്തില്‍ വിഷാംശങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങുമ്പോഴാണ്.

Image Credit: Shutterstock

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ, ഗുണനിലവാരമില്ലാത്ത ഉറക്കം എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്

Image Credit: Shutterstock

വരണ്ടതും ചെതുമ്പലുകള്‍ ഉള്ളതുമായ ചര്‍മം

വൃക്കതകരാര്‍ ധാതുക്കളുടെയും പോഷണങ്ങളുടെയും അളവിലും ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കും. ഇത് ചര്‍മത്തിന്‍റെ ആരോഗ്യത്തെ ബാധിച്ച് വരണ്ടതും ചൊറിച്ചിലുള്ളതും ചെതുമ്പലുകള്‍ നിറഞ്ഞതുമാക്കും

Image Credit: Shutterstock

കാലില്‍ നീര്

വിഷാംശങ്ങളും ദ്രാവകങ്ങളും ശരീരത്തില്‍ കെട്ടിക്കിടക്കുന്നത് കാലുകളിലും ഉപ്പൂറ്റിയിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകാം

Image Credit: Shutterstock

കണ്ണുകള്‍ക്ക് ചുറ്റും തടിപ്പ്

വൃക്ക തകരാര്‍ കൊണ്ട് മൂത്രത്തിലൂടെ ശരീരത്തിലെ പ്രോട്ടീനെല്ലാം നഷ്ടമാകുന്നത് കണ്ണുകള്‍ക്ക് ചുറ്റും നീരും തടിപ്പും ഉണ്ടാക്കാം

Image Credit: Shutterstock

പേശീ വേദന

വൃക്കകള്‍ക്ക് ശരീരത്തിലെ ധാതുക്കളെ ശരിയായി സംസ്കരിക്കാന്‍ സാധിക്കാതെ വരുമ്പോൾ പേശികളില്‍ സഹിക്കാനാവാത്ത വേദന ഉണ്ടാകും

Image Credit: Shutterstock

ശ്വസിക്കാന്‍ ബുദ്ധിമുട്ട്

വൃക്കതകരാര്‍ കൊണ്ട് ഫ്ളൂയിഡുകള്‍ കെട്ടിക്കിടക്കുന്നതും ശ്വാസംമുട്ടലിലേക്ക് നയിക്കാം

Image Credit: Shutterstock

മൂത്രമൊഴിക്കുന്നതില്‍ വ്യത്യാസം

മൂത്രമൊഴിക്കുന്നതിന്‍റെ ആവൃത്തി കൂടുന്നതും കുറയുന്നതും മൂത്രമൊഴിക്കുമ്പോൾ വേദന പോലുള്ള ലക്ഷണങ്ങളും വൃക്ക അപകടത്തിലാണെന്ന മുന്നറിയിപ്പ് നല്‍കുന്നു

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article