ശരീരം ബേണ്‍ ഔട്ടായോ? ഈ ലക്ഷണങ്ങള്‍ പറഞ്ഞു തരും

6511qih6pn6elf0j6kg6t5m7kh content-mm-mo-web-stories content-mm-mo-web-stories-health-2022 57lnl1rt5kq1rhfg5ocdilfqsh unusual-signs-of-burnout content-mm-mo-web-stories-health

അശുഭാപ്തി വിശ്വാസം

ജോലിയെ കുറിച്ചും ജോലി സ്ഥലത്തെ വ്യക്തികളെ കുറിച്ചും പൊതുവേ ലോകത്തിനെ കുറിച്ചും അശുഭവും വിഷാദാത്മകവുമായ ചിന്തകളാകും ഈ മാനസികാവസ്ഥയില്‍ ഉണ്ടാകുക

Image Credit: Shutterstock

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ, ഉറക്കത്തിന്‍റെ നിലവാരം നഷ്ടമാകല്‍, ഉറങ്ങിയാലും പോകാത്ത ക്ഷീണം എന്നിവയെല്ലാം ബേണ്‍ ഔട്ട് ലക്ഷണങ്ങളാണ്

Image Credit: Shutterstock

വയറുവേദന, തല വേദന

രാത്രിയും പകലുമില്ലാതെ ജോലിയില്‍ മുഴുകുന്നതിന്‍റെ ഭാഗമായി വയറുവേദന, തലവേദന എന്നിവയെല്ലാം പ്രത്യക്ഷപ്പെടാം

Image Credit: Shutterstock

കുറഞ്ഞ പ്രതിരോധശേഷി

അമിത സമ്മര്‍ദം ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും കോശങ്ങള്‍ക്ക് നാശം വരുത്തി പ്രതിരോധ ശേഷിയെ ബാധിക്കുകയും ചെയ്യാം

Image Credit: Shutterstock

ഭാരം കൂടും

ബേണ്‍ ഔട്ടിന്‍റെ ഭാഗമായി ഉറക്കം കുറയുന്നതും വിഷാദത്തില്‍ അകപ്പെടുന്നതോടെ ഭക്ഷണശീലങ്ങള്‍ താറുമാറാകുന്നത് ശരീരഭാരം വര്‍ധിപ്പിക്കാം

Image Credit: Shutterstock

ഒറ്റപ്പെടല്‍

ചെയ്യുന്ന കാര്യങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നില്ലെന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നും ബേണ്‍ ഔട്ടായ വ്യക്തിക്ക് തോന്നുകയും മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കാനുള്ള പ്രവണത തോന്നുകയും ചെയ്യും

Image Credit: Shutterstock

പേശീ വേദന

മനസ്സിന് സമ്മര്‍ദം കൂടുമ്പോൾ ശരീരത്തിലെ പേശികൾ വലിഞ്ഞു മുറുകി വേദനയും പരുക്കും ഏല്‍ക്കാം

Image Credit: Shutterstock

മദ്യപാനം, അമിത ഭക്ഷണം

ബേണ്‍ ഔട്ടില്‍ അകപ്പെട്ട പലരും ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യത്തിനും ലഹരിമരുന്നിനും അടിമയാകാറുണ്ട്.

Image Credit: Shutterstock