പിസിഒഎസ് രോഗികള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

3qm8plv0lhctrqi9dojia2jmqp pcos-patients-weight-loss-tips content-mm-mo-web-stories content-mm-mo-web-stories-health-2022 5ibki8ck7ofbu8j80c41hpovqu content-mm-mo-web-stories-health

ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുക

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും അമിതഭാരം ഉണ്ടാകാനുള്ള സാധ്യത തടയുകയും ചെയ്യും.

Image Credit: Shutterstock

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കാം

കാര്‍ബോഹൈഡ്രേറ്റ് തോത് കുറയ്ക്കുന്നത് പിസിഒഎസ് നിയന്ത്രണത്തില്‍ സഹായകമാണ്. കുറഞ്ഞ ഗ്ലൈസിമിക് ഇന്‍ഡെക്സ് ഉള്ള ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും

Image Credit: Shutterstock

കൂടുതല്‍ ഫൈബര്‍ കഴിക്കാം

ഫൈബര്‍ അടങ്ങിയ ഭക്ഷണവും ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാതിരിക്കാനും ഫൈബര്‍ നല്ലതാണ്

Image Credit: Shutterstock

കൂടുതല്‍ പ്രോബയോട്ടിക്സ് കഴിക്കാം

പിസിഒഎസ് രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുടലിലെ ഗുണകരമായ ബാക്ടീരിയയുടെ തോത് കുറവാണ്. ഇത് പരിഹരിക്കാന്‍ പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്

Image Credit: Shutterstock

ആരോഗ്യകരമായ കൊഴുപ്പ് ആകാം

ആരോഗ്യകരമായ കൊഴുപ്പ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാനും പിസിഒഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാനും സഹായിക്കും. ഒലീവ് എണ്ണ, വെളിച്ചെണ്ണ, അവോക്കാഡോ, നട് ബട്ടര്‍ എന്നിവയെല്ലാം നല്ല കൊഴുപ്പ് അടങ്ങിയ വിഭവങ്ങളാണ്

Image Credit: Shutterstock

കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണം വേണ്ട

സംസ്കരിച്ച ഭക്ഷണങ്ങള്‍, പായ്ക്ക് ചെയ്തതും , കൃത്രിമ മധുരം ധാരാളമായി അടങ്ങിയതുമായ ഭക്ഷണം തുടങ്ങിയവ ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും ഉയര്‍ത്തും

Image Credit: Shutterstock

നിത്യവും വ്യായാമം

നിത്യവുമുളള വ്യായാമം പിസിഒഎസ് രോഗികളുടെ വയറിന്‍റെ ഭാഗത്തെ കൊഴുപ്പ് കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും സഹായിക്കും

Image Credit: Shutterstock

മാനസികാരോഗ്യം നിലനിര്‍ത്തുക

ശരീരത്തിന്‍റെ മാത്രമല്ല മനസ്സിന്‍റെ ആരോഗ്യവും പിസിഒഎസ് രോഗികളില്‍ പ്രധാനമാണ്

Image Credit: Shutterstock

ഉറക്കം മുഖ്യം

പിസിഒഎസ് രോഗികള്‍ക്ക് ഉറക്കമില്ലായ്മ, സ്ലീപ് അപ്നിയ, പകലുറക്കം പോലുള്ള പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്

Image Credit: Shutterstock