ഈ എട്ട് ശീലങ്ങള്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കും

https-www-manoramaonline-com-web-stories-health 7mtlf3o2smvtrqcnfuj2ieuu28 70vpc6fm6l23utdpnshr3e1pse web-stories https-www-manoramaonline-com-web-stories-health-2022

പ്രഭാതഭക്ഷണം ഉപേക്ഷിക്കല്‍

ആദ്യ ഭക്ഷണമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തിന് നമ്മുടെ ആരോഗ്യത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഇത് കഴിക്കാതെ വിടുന്നത് പ്രമേഹത്തിനു മാത്രമല്ല അമിത വണ്ണത്തിനും കാരണമാകാം

Image Credit: Shutterstock

ദീര്‍ഘനേരത്തേക്ക് ഇരിപ്പ്

ഇരുന്നുള്ള ജോലി ദീര്‍ഘനേരം ചെയ്യേണ്ടി വരുന്നവര്‍ക്കും പ്രമേഹം വരാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കാം

Image Credit: Shutterstock

വൈകിയുള്ള ഉറക്കം

പല കാരണങ്ങളാല്‍ ഇന്ന് വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ ചയാപചയ സംവിധാനത്തെ താറുമാറാക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും

Image Credit: Shutterstock

സംസ്‌കരിച്ച ഭക്ഷണം

ഇന്ത്യയില്‍ സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം അധികമായത് കൂടിയാണ് രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം ഉയരാനുള്ള ഒരു കാരണം. സംസ്‌കരിച്ച ഭക്ഷണം പ്രമേഹ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുന്നു

Image Credit: Shutterstock

പുകവലി, മദ്യപാനം

പുകവലിക്കാര്‍ക്ക് പ്രമേഹം വരാന്‍ 30 മുതല്‍ 40 ശതമാനം വരെ സാധ്യത അധികമാണ്. പുകവലിയും മദ്യപാനവും ഹൃദ്രോഗ പ്രശ്‌നങ്ങളിലേക്കും ഉയര്‍ന്ന കൊളസ്‌ട്രോളിലേക്കും നയിക്കും

Image Credit: Shutterstock

പഞ്ചസാരയുടെ ഉപയോഗം

പ്രമേഹ പ്രശ്‌നങ്ങളുള്ളവര്‍ പഞ്ചസാര ഉപയോഗം പരിമിതപ്പെടുത്തണം. മറ്റ് ചോക്ലേറ്റുകളെ അപേക്ഷിച്ച് പഞ്ചസാരയുടെ തോത് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിക്കാം

Image Credit: Shutterstock

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍

വെള്ളം കുറച്ച് കുടിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരാന്‍ സാധ്യത കൂടുതലാണ്. കരളിലും വൃക്കകളിലും ജലാംശം കുറയുന്നത് പഞ്ചസാരയുടെ തോത് ഉയര്‍ത്താം

Image Credit: Shutterstock

അര്‍ധരാത്രിയിലെ സ്‌നാക്‌സ്

രാത്രിഭക്ഷണത്തിന് ശേഷം കാര്‍ബോഹൈഡ്രേറ്റ് തോത് ഉയര്‍ന്ന ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിപ്പിക്കും

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article