ഉപ്പ് ഇത്തിരി മതി

6114ed5rs19la0soiepe0to3v https-www-manoramaonline-com-web-stories-health 2b61p4fl35iu6sr9pnoi2bko71 web-stories

കാര്യം രുചിക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും ഉപയോഗം വളരെ ശ്രദ്ധിച്ചു വേണം. അമിതമായാൽ കക്ഷി നമ്മളെ വല്ലാതെ വലച്ചു കളയും.

Image Credit: alvarez/istockphoto.com

രക്തസമ്മർദം കൂടും

ഉപ്പ് അമിതമായി ശരീരത്തിലെത്തിയാൽ വൃക്കയ്ക്ക് അതിനെ പുറന്തള്ളാൻ കഴിയില്ല. കറിയുപ്പിലുള്ള സോഡിയം വെള്ളത്തെ ആകർഷിക്കാൻ മിടുക്കനാണ്. രക്തത്തിലുള്ള സോഡിയം പ്ലാസ്മയിലേക്കും കോശങ്ങൾക്കു പുറത്തുള്ള ദ്രവങ്ങളിലേക്കുമൊക്കെ വെള്ളത്തെ വലിച്ചെത്തിക്കും.

Image Credit: peopleimages/istockphoto.com

ഹൃദ്രോഗം

രക്താതിമർദം ഹൃദയത്തിന്റ ജോലി കൂട്ടുന്നതിനു പുറമെ, രക്തധമനികളുടെ സങ്കോചത്തിനും കാരണമാകും. ഇതു ഹൃദ്രോഗത്തിനും വഴിതെളിക്കും.

Image Credit: DeepakSethi/istockphoto.com

രക്താതിമർദം

ഹൈപ്പർ ടെൻഷനും രക്തധമനികളുടെ സങ്കോചവും തലച്ചോറിനെ ബാധിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ. അതിന്റെ ഫലമായി പക്ഷാഘാതവും ഉണ്ടാകാം.

Image Credit: hoozone/istockphoto.com

അസ്ഥിക്ഷയം

ഉപ്പ് കൂടുതലായാൽ വൃക്കകൾ കാൽസ്യത്തെ കൂടുതൽ പുറന്തള്ളും. അങ്ങനെ അസ്ഥികളുടെ ആരോഗ്യവും നശിക്കും.

Image Credit: grinvalds/istockphoto.com

വൃക്കയിൽ കല്ല്

കാൽസ്യം കൂടുതലായി പുറന്തള്ളുന്നതു വൃക്കയിലെ കല്ലിനു കാരണമാകും.

Image Credit: metamorworks/istockphoto.com

ശ്രദ്ധിക്കേണ്ടത്

ചോറിലും മറ്റും ഉപ്പൊഴിച്ചു കഴിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കരുത്. ഒരാൾക്ക് ഒരുദിവസം ചെറിയ ടീസ്പൂൺ ഉപ്പ് മാത്രം മതിയെന്നോർക്കണം.

Image Credit: ClarkandCompany/istockphoto.com

പപ്പടവും അച്ചാറും ഉണക്കമീനുമൊക്കെ നന്നായി നിയന്ത്രിക്കുക.

Image Credit: zkruger/istockphoto.com
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html