യോഗ ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

https-www-manoramaonline-com-web-stories-health 1rsdete85i4m0de7gmg8aftq9d web-stories https-www-manoramaonline-com-web-stories-health-2022 657ljeu66bv4m7qjtn9nrq72eo

ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്കാരം ചെയ്തേക്കാം എന്നു വിചാരിക്കരുത്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ഓർമിക്കുക

Image Credit: Shutterstock

ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യുക. ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങൾ ചെയ്യുക

Image Credit: Shutterstock

ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക. ശ്വസനക്രിയ യോഗാസനങ്ങളിൽ വളെര പ്രധാനപ്പെട്ടതാണ്

Image Credit: Shutterstock

യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്

Image Credit: Shutterstock

സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികം. അതിന് പ്രത്യേകം ചികിൽസയ്ക്കു പോകേണ്ടതില്ല

Image Credit: Shutterstock

തീവ്രത കുറഞ്ഞ പ്രകാശവും ശാന്തമായ സംഗീതവുമുള്ള അന്തരീക്ഷം നിങ്ങൾക്കൊരു പൊസിറ്റീവ് എനർജി നൽകും

Image Credit: Shutterstock

എല്ലാ ദിവസവും ഒരേ സമയം തന്നെ തിരഞ്ഞെടുക്കണം യോഗ ചെയ്യാൻ. ഇത് നിങ്ങളുടെ ശരീരത്തിലെ ക്ലോക്കിന് കൃത്യത നൽകും

Image Credit: Shutterstock

യോഗയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും യോഗാസനങ്ങളുടെ വീഡിയോ കാണുന്നതും യോഗയോടുള്ള താൽപര്യം വർധിപ്പിക്കും

Image Credit: Shutterstock

ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ യോഗാ സമയത്ത് ഒഴിവാക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടൻ യോഗ ചെയ്യാതിരിക്കുക

Image Credit: Shutterstock

കഴിവതും യോഗാമാറ്റിലോ തറയിൽ പായ് വിരിച്ചോവേണം യോഗ അഭ്യസിക്കാൻ. കിടക്ക ഒഴിവാക്കുക

Image Credit: Shutterstock

ഗുരുമുഖത്തു നിന്ന് യോഗ അഭ്യസിക്കുന്നതാണ് അത്യുത്തമം.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article