ഹൃദയാരോഗ്യത്തിന് കഴിക്കാം ഈ നട്സുകൾ

content-mm-mo-web-stories 2nnhhokuk8tqf7j54olmhrfm31 content-mm-mo-web-stories-health-2022 5h0a2u0je0mlgmh9b9h2gbaqje content-mm-mo-web-stories-health nuts-heart-health

വാൾനട്ട്

വാൾനട്ടിൽ 15 ശതമാനം പ്രോട്ടീനും 65 ശതമാനം ഫാറ്റും ഉണ്ട്. അന്നജം വളരെ കുറവ്. ഒമേഗ 3 ഫാറ്റ് ധാരാളം. ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് ശരീരത്തിന് സംരക്ഷണമേകും.

Image Credit: Shutterstock

പിസ്ത

പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ ഇവ ധാരാളം അടങ്ങിയ പിസ്തയിൽ കാലറി കുറവാണ്. ഹൃദ്രോഗം വരാൻ ഒരു കാരണമായ പൊണ്ണത്തടി ഉണ്ടാകാതിരിക്കാൻ പിസ്ത സഹായിക്കും

Image Credit: Shutterstock

ബദാം

വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീന്‍, ഫൈബർ ഇവ ബദാമിലുണ്ട്. ആകെ കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കുക വഴി ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ബദാം സഹായിക്കും

Image Credit: Shutterstock

കശുവണ്ടി

ഫൈബര്‍ ധാരാളം അടങ്ങിയ കശുവണ്ടിയിൽ ഷുഗർ കുറവാണ്. ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു

Image Credit: Shutterstock

നിലക്കടല

നിലക്കടലയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും ഉണ്ട്. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കാൻ ഇത് സഹായിക്കുന്നു

Image Credit: Shutterstock