ഈ ഭക്ഷണശീലങ്ങള്‍ വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ ബാധിക്കാം

content-mm-mo-web-stories content-mm-mo-web-stories-health-2022 gut-health content-mm-mo-web-stories-health 60nues3jh9g5gnu8tlg6fre95i l44fv9egms7r1c0mci26253cc

കുറഞ്ഞ ഫൈബര്‍ തോത്

ആവശ്യത്തിന് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വയറിലൂടെയും കുടലുകളിലൂടെയുമുള്ള ഭക്ഷണത്തിന്‍റെ ശരിയായ നീക്കം നടക്കുകയില്ല. ഗട്ട് സംവിധാനത്തില്‍ ഭക്ഷണം കെട്ടിക്കിടക്കുന്നത് പല തരത്തിലുള്ള അണുക്കളുടെ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും.

Image Credit: Shutterstock

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍

ദിവസം മുഴുവനും, പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും

Image Credit: Shutterstock

ആവശ്യത്തിലധികം മധുരം

അമിതമായ അളവില്‍ മധുരം അകത്താക്കുന്നത് ഗട്ടിലെ സഹായപ്രദമായ സൂക്ഷ്മ ബാക്ടീരിയകളെ അവതാളത്തിലാക്കും. അമിതമായ അളവിലുള്ള പഞ്ചസാരയെ ദഹിപ്പിക്കാനും ശരീരം ചിലപ്പോള്‍ ബുദ്ധിമുട്ടിയെന്ന് വരാം

Image Credit: Shutterstock

ആവശ്യത്തിന് ഹോള്‍ ഗ്രെയ്നുകള്‍ കഴിക്കാതിരിക്കല്‍

വയറിലെയും കുടലിലെയും സൂക്ഷ്മാണുക്കളുടെ വൈവിധ്യം കാത്തു സൂക്ഷിക്കുന്നതിനും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ആവശ്യത്തിന് ഹോള്‍ ഗ്രെയ്നുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്

Image Credit: Shutterstock

അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം

അമിതമായ തോതിലുള്ള കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഗ്യാസ്, ദഹനക്കേട് പോലുള്ള പ്രശ്നങ്ങള്‍ക്കും അമിതമായ കൊഴുപ്പ് കാരണമാകാം

Image Credit: Shutterstock

സമയം തെറ്റിയ ഭക്ഷണക്രമം

എന്ത് കഴിക്കുന്നു എന്നതില്‍ മാത്രമല്ല എപ്പോള്‍ കഴിക്കുന്നു എന്നതും പ്രധാനമാണ്. ഒരു ക്രമവുമില്ലാത്ത തോന്നിയത് പോലെയുള്ള ഭക്ഷണക്രമം ദഹനത്തില്‍ പ്രതികൂല സ്വാധീനം ഉണ്ടാക്കും

Image Credit: Shutterstock

അമിതമായ മദ്യപാനം

അമിത അളവിലുള്ള മദ്യപാനം ഗട്ട് സംവിധാനത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കും. ഇതും ദഹനത്തെ ബാധിക്കും

Image Credit: Shutterstock

ആവശ്യത്തിന് പ്രോബയോട്ടിക് ഇല്ലാത്ത ഭക്ഷണം

പുളിപ്പിച്ച ഭക്ഷണങ്ങളും പ്രോബയോട്ടിക്കുകളുമെല്ലാം വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താന്‍ ആവശ്യമാണ്. ഇവ ദഹനത്തെയും ചയാപചയത്തെയും മെച്ചപ്പെടുത്തും

Image Credit: Shutterstock

സീസണില്‍ അല്ലാത്ത ഭക്ഷണം

ഓരോ തരം പച്ചക്കറിയും പഴങ്ങളും വളരുന്നതിന് ഒരു സീസണുണ്ട്. ഈ സീസണില്‍ അല്ലാതെ ഇവ വളര്‍ത്താന്‍ ബലംപ്രയോഗിച്ച് അമിതമായി രാസവളങ്ങളും കീടനാശിനികളും ചേര്‍ക്കേണ്ടതായി വരും

Image Credit: Shutterstock