ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാവുന്ന അഞ്ച് കാര്യങ്ങള്‍

unknown-things-leads-to-hypertension content-mm-mo-web-stories 8d7dr04q065ap9bdhi8cdlg1f content-mm-mo-web-stories-health-2022 content-mm-mo-web-stories-health 10vdmq72dktik6l44fa94jgqs7

കുറഞ്ഞ വൈറ്റമിന്‍ ഡി തോത്

വൈറ്റമിന്‍ ഡിയുടെ തോത് ആവശ്യമായ അളവില്‍ നിലനിര്‍ത്തുന്നത് സമ്മര്‍ദമകറ്റാനും ഭാരം നിയന്ത്രിക്കാനും രക്തസമ്മര്‍ദത്തെ വരുതിയില്‍ നിര്‍ത്താനും സഹായിക്കും

Image Credit: Shutterstock

ഉറക്കമില്ലായ്മ

ആറ് മണിക്കൂറില്‍ താഴെ രാത്രിയില്‍ ഉറങ്ങുന്നത് സമ്മര്‍ദം വര്‍ധിപ്പിക്കുകയും മൂഡ് മാറ്റങ്ങള്‍ ഉണ്ടാക്കി ഹോര്‍മോണല്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

Image Credit: Shutterstock

സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത്

പായ്ക്ക് ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷണം സ്ഥിരം കഴിക്കുന്നതും രക്ത സമ്മര്‍ദം ഉയര്‍ത്തും. ഫാസ്റ്റ് ഫുഡ്, ചിപ്സ്, കുക്കികള്‍, ക്യാനില്‍ അടച്ച സൂപ്പ്, സോസുകള്‍ എന്നിവയിലെല്ലാം അമിതമായ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദത്തെ നേരിട്ട് ബാധിക്കുന്നതാണ്

Image Credit: Shutterstock

സാമൂഹിക ഒറ്റപ്പെടല്‍

ദീര്‍ഘകാലത്തേക്ക് സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്നത് ശരീരത്തില്‍ സമ്മര്‍ദ ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാന്‍ കാരണമാകും. ഇത് രക്തസമ്മര്‍ദം ഉയര്‍ത്തും

Image Credit: Shutterstock

മരുന്നുകളുടെ അമിത ഉപയോഗം

ചില മരുന്നുകള്‍ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്നതും രക്തക്കുഴലുകളെ ചുരുക്കുന്നതുമായിരിക്കും. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ

Image Credit: Shutterstock