തലമുടി കഴുകുമ്പോൾ ഈ നാലു തെറ്റുകള്‍ ഒഴിവാക്കണം

content-mm-mo-web-stories 3vbqmpgo3illoruhf6oibk7fu0 5tkma9ucmf6rrdr45qvv1mjqu content-mm-mo-web-stories-health-2022 hair-washing-tips content-mm-mo-web-stories-health

അടിക്കടി ഷാംപൂ ഉപയോഗിക്കരുത്

നിരന്തരമുള്ള ഷാംപൂ ഉപയോഗം പ്രകൃതിദത്തമായ എണ്ണയെയും ഈര്‍പ്പത്തെയും ശിരോചർമത്തിൽ നിന്ന് നീക്കം ചെയ്യും. ആഴ്ചയില്‍ ഒന്നില്‍ കൂടുതലൊന്നും ഷാംപൂ ഉപയോഗിക്കേണ്ടതില്ല.

Image Credit: Shutterstock

ചൂടു വെള്ളത്തില്‍ മുടി കഴുകരുത്

ചൂടു വെള്ളം ശിരോചര്‍മത്തെയും തലമുടിയെയും വരണ്ടതാക്കും. മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്താനും ഇതിടയാക്കും

Image Credit: Shutterstock

ടവല്‍ ഉപയോഗിച്ച് മുടി ശക്തമായി തോര്‍ത്തരുത്

കുളി കഴിഞ്ഞയുടനെ ടവലുമായി തലയില്‍ മല്‍പിടുത്തം നടത്തുന്ന രീതി നല്ലതല്ല. പരുക്കനായ ടവലുകള്‍ മുടിയെ പ്രതികൂലമായി ബാധിക്കും. മുടിയെ കാറ്റില്‍ ഉണങ്ങാന്‍ വിടുന്നതോ മാര്‍ദവമുള്ള ടവല്‍ ഉപയോഗിച്ച് ചെറുതായി ഒപ്പുന്നതോ ആണ് നല്ലത്

Image Credit: Shutterstock

ഉത്പന്നങ്ങള്‍ അടിക്കടി മാറ്റരുത്

പലതരം ഉത്പന്നങ്ങള്‍ക്കും പലതരം രാസ ഫോര്‍മുലകളാണ് ഉള്ളത്. മുടി ഇതില്‍ ഒരെണ്ണവുമായി പൊരുത്തപ്പെട്ട് വരുമ്പോഴേക്കും അത് മാറ്റി മറ്റൊരെണ്ണം ഉപയോഗിക്കുന്നത് നല്ലതല്ല

Image Credit: Shutterstock