ദീര്‍ഘകാലം ആരോഗ്യത്തോടെ ഇരിക്കാന്‍ പ്രഭാതഭക്ഷണം ഇങ്ങനെയാക്കാം

content-mm-mo-web-stories content-mm-mo-web-stories-health-2022 3ejlv14muhc0td9b6lrhjhtims 66r568j5fsm00tv6pbe8h6hrr7 content-mm-mo-web-stories-health healthy-breakfast

മുട്ട

മുട്ട പുഴുങ്ങിയോ ഓംലറ്റാക്കി ടോസ്റ്റിന്‍റെ ഒപ്പമോ രാവിലെ കഴിക്കാം. ഇതില്‍ പ്രോട്ടീനും അയണും വൈറ്റമിന്‍ ബി12, ബി6, വൈറ്റമിന്‍ ഡി, കാല്‍സ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

Image Credit: Shutterstock

ഓട്മീല്‍

എളുപ്പം ഉണ്ടാക്കാവുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഓട്സ്. ഇതില്‍ അയണ്‍, ബി വൈറ്റമിനുകള്‍, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

പച്ചക്കറി സാലഡ്

പല നിറത്തിലും തരത്തിലുമുള്ള പച്ചക്കറികള്‍ സാലഡായി കഴിക്കുന്നത് അവശ്യ വൈറ്റമിനുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഡയറ്ററി ഫൈബറും ശരീരത്തിന് നല്‍കുന്നു

Image Credit: Shutterstock

ഹോള്‍ വീറ്റ് ടോസ്റ്റ്

ഫൈബറും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതാണ് ഹോള്‍ വീറ്റ്. ഇത് വളരെ പതിയെ മാത്രം ദഹിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് വേഗം ഉയര്‍ത്തുന്നില്ല

Image Credit: Istock

പഴങ്ങള്‍

സാലഡായോ സ്മൂത്തിയായോ പ്രഭാതഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തണം. ഇവയില്‍ വൈറ്റമിനുകളും പൊട്ടാസ്യവുമൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രോട്ടീനും ഫൈബറും കൂടിയ ഭക്ഷണത്തിനൊപ്പം പഴങ്ങളും പ്രഭാതഭക്ഷണത്തിന്‍റെ ഭാഗമാക്കാം

Image Credit: Shutterstock

ചിയ വിത്തുകളുടെ പുഡ്ഡിങ്

ചിയ വിത്തുകള്‍, ഫ്ളാക്സ് വിത്തുകള്‍, മത്തങ്ങ വിത്തുകള്‍ എന്നിങ്ങനെ പോഷക സമ്പുഷ്ടമായ നിരവധി വിത്തിനങ്ങള്‍ ലഭ്യമാണ്. ഗ്രീക്ക് യോഗര്‍ട്ട്, കോട്ടേജ് ചീസ്, പ്രോട്ടീന്‍ ഷേക്ക് എന്നിവയ്ക്കൊപ്പം കഴിക്കാം

Image Credit: Istock

പൊഹ

ചതച്ച അരി ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ പരമ്പരാഗത പ്രഭാതഭക്ഷണം ആരോഗ്യവും രുചിയും ഒത്തിണങ്ങുന്നതാണ്

Image Credit: Istock