ഉള്ളിലുള്ള ആനന്ദം കണ്ടെത്താന്‍ പിന്തുടരാം ഈ 9 കാര്യങ്ങള്‍

7etb365j49nkvhul2bjgiro85v content-mm-mo-web-stories content-mm-mo-web-stories-health-2022 9-rituals-that-can-help-you-rejuvenate-and-feel-good-everyday 61qqtishihh5imab6sh08okn3u content-mm-mo-web-stories-health

സ്വയം ഇടയ്ക്കെല്ലാം ലാളിക്കുക

ലാളന എന്നത് നാം നമ്മുടെ കുട്ടികള്‍ക്കോ നാം ഇഷ്ടപ്പെടുന്നവര്‍ക്കോ മാത്രം നല്‍കിയാല്‍ പോരാ. ഇടയ്ക്കെല്ലാം നാം നമ്മളെ തന്നെ ഒന്ന് ലാളിക്കണം.

Image Credit: Shutterstock

പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക

നമ്മുടെ കുടുംബം, സുഹൃത്തുക്കള്‍ എന്നിങ്ങനെ ചങ്കായ ആളുകള്‍ക്കൊപ്പം സന്തോഷത്തെ അല്‍പ സമയം ചെലവഴിക്കാന്‍ ഏത് തിരക്കുകള്‍ക്കിടയിലും മറക്കരുത്

Image Credit: Shutterstock

ആകാം അല്‍പം വെയില്‍

രാവിലെയോ വൈകുന്നേരമോ അല്‍പം വെയില്‍ കൊള്ളുന്നത് ശരീരത്തിനും മനസ്സിനും നല്ല ഉഷാര്‍ നല്‍കും

Image Credit: Shutterstock

ആവശ്യത്തിന് ഉറക്കം

ആവശ്യത്തിന് ഉറക്കം ശരീരത്തിനും മനസ്സിനും ഓരോ ദിവസവും പുതുചൈതന്യം നല്‍കും

Image Credit: Shutterstock

ധ്യാനം

ദിവസവും കുറച്ചു നേരം മറ്റ് ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായ ഒരിടത്ത് പോയിരുന്ന് കണ്ണടച്ച് ധ്യാനത്തില്‍ ഏര്‍പ്പെടുക

Image Credit: Shutterstock

യോഗ

ധ്യാനം പോലെ തന്നെ മനസ്സിനും ശരീരത്തിനും അയവ് ഉണ്ടാക്കുന്ന ഒന്നാണ് യോഗ. ഇത് സമ്മര്‍ദത്തെ കുറച്ച് ശാന്തമായിരിക്കാന്‍ സഹായിക്കുന്നു

Image Credit: Shutterstock

നന്ദിയോടെ ജീവിക്കുക

ജീവിത്തിലെ ഭാഗ്യങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ച് നന്ദിയുള്ളവരായിരിക്കുന്നതും അതില്‍ സംതൃപ്തി കണ്ടെത്തുന്നതും പോസിറ്റീവായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നാന്‍ സഹായിക്കും

Image Credit: Shutterstock

വ്യായാമം

ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സും കുടിയിരിക്കുന്നു. ശാരീരിക മാനസികാരോഗ്യത്തിനായി എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ദിവസവും ഏര്‍പ്പെടണം

Image Credit: Shutterstock

ആരോഗ്യകരമായ ഭക്ഷണം

പോഷകസമ്പുഷ്ടമായ ഭക്ഷണം ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ജീവിതത്തിന് ഓരോ നാളും ചുറുചുറുക്ക് പ്രദാനം ചെയ്യുകയും ചെയ്യും

Image Credit: Shutterstock