ട്രൈഗ്ലിസറൈഡ് തോത് അധികമാണെങ്കില്‍ ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍

77f40ef1vp6hmra194melgdtua foods-to-avoid-having-high-triglyceride content-mm-mo-web-stories content-mm-mo-web-stories-health-2022 content-mm-mo-web-stories-health 5vh6bpadico29tu74g218edga9

അന്നജം കൂടുതലുള്ള പച്ചക്കറികള്‍

ചോളം, ഗ്രീന്‍പീസ് പോലെ അന്നജം കൂടുതലുള്ള പച്ചക്കറികള്‍ പരിമിതപ്പെടുത്തണം. പകരം കോളിഫ്ളവര്‍, കെയ്ല്‍, കൂണ്‍ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം

Image Credit: Shutterstock

പഴങ്ങള്‍ അമിതമാകേണ്ട

ട്രൈഗ്ലിസറൈഡ് തോത് കൂടുതലുള്ളവര്‍ ദിവസം 2-3 കഷ്ണത്തിലധികം പഴങ്ങള്‍ ഒരു ദിവസം കഴിക്കരുത്. പഴങ്ങളിലെ പ്രകൃതിദത്ത പഞ്ചസാര അമിതമായാല്‍ ട്രൈഗ്ലിസറൈഡായി മാറ്റപ്പെടുമെന്നതാണ് കാരണം

Image Credit: Shutterstock

മദ്യപാനം

മദ്യം അതിപ്പോള്‍ ബിയറോ, വൈനോ, ലിക്കറോ എന്തുമാകട്ടെ, ഇതിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ട്രൈഗ്ലിസറൈഡ് തോത് അധികമുള്ളവര്‍ മദ്യപാനം പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്

Image Credit: Shutterstock

ക്യാനിലാക്കിയ മീന്‍

എണ്ണയ്ക്കൊപ്പം ക്യാനിലാക്കി വച്ചിരിക്കുന്ന മീന്‍ കഴിക്കുന്നത് ട്രൈഗ്ലിസറൈഡ് വര്‍ധിപ്പിക്കും

Image Credit: Shutterstock

തേങ്ങ

തേങ്ങാപാല്‍, തേങ്ങ വെള്ളം, തേങ്ങ ചിരകിയത്, വെളിച്ചെണ്ണ എന്നിവയിലെല്ലാം ഉയര്‍ന്ന തോതില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ട്രൈഗ്ലിസറൈഡ് തോത് കൂടുതല്‍ ഉള്ളവര്‍ ഇത് പരിമിതപ്പെടുത്തേണ്ടതാണ്

Image Credit: Shutterstock

അന്നജം അധികമടങ്ങിയ ഭക്ഷണങ്ങള്‍

പാസ്ത, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ളതെല്ലാം അമിതമായി കഴിച്ചാല്‍ ശരീരം അതിനെ ട്രൈഗ്ലിസറൈഡായി മാറ്റും

Image Credit: Istock

മധുരപാനീയങ്ങള്‍

മധുരമിട്ട ചായ, ജ്യൂസ്, കോള എന്നിങ്ങനെ മധുരം ചേര്‍ത്ത പാനീയങ്ങള്‍ എല്ലാം ട്രൈഗ്ലിസറൈഡ് തോത് വര്‍ധിപ്പിക്കുന്നതാണ്

Image Credit: Shutterstock

തേനും മേപ്പിള്‍ സിറപ്പും

റിഫൈന്‍ ചെയ്ത പഞ്ചസാരയേക്കാള്‍ പ്രകൃതിദത്തവും ആരോഗ്യപ്രദവുമാണ് തേനും മേപ്പിള്‍ സിറപ്പുമെല്ലാം. പക്ഷേ, പഞ്ചസാരയെ പോലെ ഇവയും ട്രൈഗ്ലിസറൈഡ് വര്‍ധിപ്പിക്കും

Image Credit: Istock

ബേക്ക് ചെയ്ത ഉത്പന്നങ്ങള്‍

ബേക്ക് ചെയ്യുന്ന രുചികരമായ പല ഭക്ഷണവിഭവങ്ങളും ട്രൈഗ്ലിസറൈഡ് കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കേണ്ടതുണ്ട്

Image Credit: Shutterstock

വെണ്ണ

പച്ചക്കറിയോ മാംസമോ പാകം ചെയ്യുമ്പോൾ വെണ്ണയ്ക്കും മാര്‍ഗരൈനും പകരം ഒലീവ് എണ്ണ ഉപയോഗിക്കുക. വെണ്ണയില്‍ സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ്ഫാറ്റും അധികമാണ്

Image Credit: Istock