പ്രമേഹം നിയന്ത്രിക്കാന്‍ രാവിലെ പിന്തുടരാം ഈ നല്ല ശീലങ്ങള്‍

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 2g1ipkbkjpnjogqg5b96bf7oi8 7idfvqnsh938mc54l2qg52vnj1 https-www-manoramaonline-com-web-stories-health-2022 blood-sugar-control-good-habits-morning

വെള്ളം കുടിക്കുക

രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നേര്‍പ്പിക്കാൻ രാവിലെയുള്ള വെള്ളംകുടിക്ക് സാധിക്കും

Image Credit: Shutterstock

പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം

രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്ന ഒന്നാണ് പ്രോട്ടീന്‍. ഇതിനാല്‍ പ്രഭാതഭക്ഷണത്തില്‍ നിര്‍ബന്ധമായും പ്രോട്ടീന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക

Image Credit: Shutterstock

അമിതമായ കഫൈന്‍ വേണ്ട

കാപ്പിക്ക് രക്തത്തിലെ പഞ്ചസാരയുടെ തോതിനെ ഉയര്‍ത്താന്‍ കഴിയും. ശരീരത്തിലെ സമ്മര്‍ദ ഹോര്‍മോണും കഫൈന്‍ മൂലം പെട്ടെന്ന് ഉയരുമെന്നതിനാല്‍ പ്രഭാതസമയത്ത് അമിതമായ തോതില്‍ കഫൈന്‍ ഉള്ളില്‍ ചെല്ലുന്നത് ഒഴിവാക്കുക.

Image Credit: Shutterstock

വ്യായാമം നിര്‍ബന്ധം

പ്രഭാതത്തിലുള്ള വ്യായാമം നമ്മുടെ പേശികളെ പ്രവര്‍ത്തിപ്പിക്കും. പേശികള്‍ ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് വ്യായാമം ചെയ്യുമ്പോള്‍ കുറയുന്നതാണ്

Image Credit: Shutterstock

സമ്മര്‍ദങ്ങള്‍ ഒഴിവാക്കുക

സമ്മര്‍ദവും ടെന്‍ഷനും പിടിച്ച കാര്യങ്ങള്‍ രാവിലെ കഴിവതും ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ തോതിനും നല്ലതല്ല

Image Credit: Shutterstock