ഭാരം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം 5 ഇലവിഭവങ്ങള്‍

content-mm-mo-web-stories 7u1vdrp2sm2h9shlnl4sd4p1up content-mm-mo-web-stories-health-2022 leafy-vegetables-weight-loss 4l294jh0o3rjbrd3bnvbrbout2 content-mm-mo-web-stories-health

ചീര

ചീരയില്‍ അടങ്ങിയിരിക്കുന്ന ഇന്‍സോല്യുബിള്‍ ഫൈബര്‍ ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ സഹായിക്കും. വയറിലെ കൊഴുപ്പ് കത്തിക്കാനും ഇത് നല്ലതാണ്.

Image Credit: Shutterstock

മുരിങ്ങയില

ക്ലോറോജെനിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇലവിഭവമാണ് മുരിങ്ങയില. ഇത് കൊഴുപ്പ് കത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ തോത് സാധാരണ ഗതിയിലാക്കാനും സഹായിക്കും

Image Credit: Shutterstock

ബ്രക്കോളി

നല്ല കാര്‍ബോഹൈഡ്രേറ്റും ഫൈബറും ധാരാളമുള്ള പച്ചക്കറിയാണ് ബ്രക്കോളി. ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്ന ബ്രക്കോളി രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കുന്നു

Image Credit: Shutterstock

കെയ്ല്‍

കാലറി കുറഞ്ഞതും ജലാംശം കൂടിയതുമാണ് കെയ്ല്‍. ഊര്‍ജ്ജ സാന്ദ്രത കുറഞ്ഞ ഈ ഇലവിഭവം ദിവസവും കഴിക്കുന്നതും ഭാരം കുറയാന്‍ സഹായിക്കും

Image Credit: Istockphoto

ലെറ്റ്യൂസ്

കാലറി കുറഞ്ഞതും ഫൈബറും ജലാംശവും കൂടിയതുമായ ലെറ്റ്യൂസും ആരോഗ്യകരമായ ഭക്ഷണക്രമത്തിലെ അവിഭാജ്യ ഘടകമാണ്. ദീര്‍ഘനേരം വിശക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നത് വഴി അമിതമായ ഭക്ഷണംകഴിപ്പും ഒഴിവാക്കാം

Image Credit: Istockphoto