ഹൃദയസ്തംഭനം ഉണ്ടാകുന്ന ഭൂരിപക്ഷം ആളുകൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ പ്രകടമായി ഉണ്ടായിരിക്കില്ല
ഹൃദയം ഇടതു വശത്താണെങ്കിലും താടിയെല്ലിനു നേരെ താഴെ മധ്യഭാഗത്താണു ഹൃദയാഘാതത്തിന്റെ വേദന ഉണ്ടാകുന്നത്. നെഞ്ചുവേദനയില്ലാതെയും ഹൃദ്രോഗമുണ്ടാവാം
പുരുഷന്മാർക്ക് 45 വയസ്സിനു ശേഷവും സ്ത്രീകൾക്ക് 55നു ശേഷവുമാണു ഹൃദയാഘാത സാധ്യത കൂടുന്നത്. ജീവിതശൈലീ രോഗങ്ങൾക്കു പുറമേ ഹോർമോൺ ഗുളികകളും ഗർഭനിരോധന ഗുളികകളും കഴിക്കുന്നവരിൽ രോഗസാധ്യത കൂടുതലാണ്
സ്റ്റെതസ്കോപ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധന മുതൽ ആൻജിയോഗ്രഫി വരെയുള്ള പല ഹൃദയ പരിശോധനകളും നിലവിലുണ്ട്
രക്തക്കുഴലുകളിലെ ബ്ലോക്കുകൾ കണ്ടെത്താനുള്ള പരിശോധനയാണ് ആൻജിയോഗ്രഫി | പ്രത്യേക എക്സ്റേ സംവിധാനമുപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളാണ് ആൻജിയോഗ്രാം | ഹൃദയ ധമനികളിലെ തടസ്സം നീക്കുന്നതിനുള്ള ചികിത്സാ മാർഗമാണ് ആൻജിയോപ്ലാസ്റ്റി
ഹൃദയം, ശ്വാസകോശം എന്നിവയുടെ പേശികളെ ബലപ്പെടുത്തുകയും അറകൾക്കു വികാസം നൽകുകയും ചെയ്യുന്നവയാണ് തിരഞ്ഞെടുക്കേണ്ടത്
കാലറി, കൊഴുപ്പ് എന്നിവ കുറഞ്ഞതും, പ്രോട്ടീനുകളും നാരുകളും, വൈറ്റമിനുകളും ധാരാളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശീലമാക്കുക.