സാലഡുകൾ തയാറാക്കുമ്പോൾ മുളപ്പിച്ച പയർവർഗങ്ങൾ ഉൾപ്പെടുത്തിയാൽ പോഷകമൂല്യം കൂടും
കാലറി, കൊഴുപ്പ് എന്നിവ കുറഞ്ഞതും, പ്രോട്ടീനുകളും നാരുകളും, വൈറ്റമിനുകളും ധാരാളം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശീലമാക്കുക എണ്ണയും, തേങ്ങയും വറുത്തതും, പൊരിച്ചതുമായ ഭക്ഷണ പദാർഥങ്ങളുടെയും ഉപയോഗം കുറയ്ക്കുക
കൊഴുപ്പ് നീക്കിയ പാൽ, മുട്ടയുടെ വെള്ള എന്നിവ ദിവസവും ഉപയോഗിക്കാം
റെഡ് മീറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തി, തൊലി കളഞ്ഞ കോഴിയിറച്ചി ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കാം ചെറു മത്സ്യങ്ങൾ ഉദാഹരണത്തിന് മത്തി, അയല എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ബേക്കറി പലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കഴിവതും ഒഴിവാക്കുക. കാപ്പി, ചായ എന്നിവ മിതമായി മാത്രം, ധാരാളം വെള്ളം കുടിക്കുക, വ്യായാമവും നിർബന്ധമാക്കുക.