ഭാരം കുറയ്ക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ചില ഭക്ഷണങ്ങള്‍

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 1t2o6s68sg0p1cj42b8tnlda2g weight-loss-carbo-less-food-items https-www-manoramaonline-com-web-stories-health-2022 v1n968oepu2gqkev7h46mhd1h

സ്ട്രോബെറി

എട്ട് ഇടത്തരം വലുപ്പമുള്ള സ്ട്രോബെറിയില്‍ ഏഴ് ഗ്രാമോളം മാത്രമേ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളൂ. ഉയര്‍ന്ന തോതിലെ ഫൈബറും സ്ട്രോബെറിയില്‍ അടങ്ങിയിരിക്കുന്നു

Image Credit: Istock

റാസ്ബെറി

രോഗങ്ങളില്‍ നിന്ന് ശരീരത്തെ രക്ഷിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ റാസ്ബെറിയില്‍ അടങ്ങിയിരിക്കുന്നു. ഫൈബര്‍ തോതും അധികമാണ്

Image Credit: Istock

ബ്ലാക്ബെറി

20 ചെറിയ ബ്ലാക്ബെറിയില്‍ 10 ഗ്രാമില്‍ താഴെ മാത്രമാണ് കാര്‍ബോഹൈഡ്രേറ്റ് ഉള്ളത്. രോഗങ്ങള്‍ക്കെതിരെ പൊരുതുന്ന ആന്റിഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ബ്ലാക്ബെറി

Image Credit: Istock

ചീര

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ ഒരു ഉത്തമ ഭക്ഷണമാണ് ചീര. ഒരു കപ്പ് പാകം ചെയ്ത ചീരയില്‍ ഏഴ് ഗ്രാം കാര്‍ബോയും നാല് ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

തേങ്ങ

തേങ്ങയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവും ഫൈബറും കൊഴുപ്പും കൂടുതലുമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിക്കുന്നു

Image Credit: Istock

ആല്‍മണ്ട്

ആല്‍മണ്ട് പ്രോട്ടീനും ഫൈബറും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ആല്‍മണ്ടില്‍ കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാനും ആല്‍മണ്ട് സഹായിക്കും

Image Credit: Shutterstock