വൃക്കയില്‍ കല്ലുകള്‍: ഈ ലക്ഷണങ്ങള്‍ സൂചന നല്‍കും

content-mm-mo-web-stories signs-kidney-stone p3batbp7som5bjs7dmrg7j8v5 content-mm-mo-web-stories-health-2022 content-mm-mo-web-stories-health 1bnf6nggq94kpspadvvod0n8cf

വാരിയെല്ലുകള്‍ക്ക് താഴെ വേദന

വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന അതിശക്തമായതും കുത്തിക്കൊള്ളുന്നത് പോലുള്ളതുമായ വേദന.

Image Credit: Shutterstock

അടിവയറ്റില്‍ വേദന

അടിവയറ്റില്‍ തോന്നുന്നതോ അടിവയറ്റിലേക്കും നാഭിപ്രദേശത്തേക്കും പടരുന്നതോ ആയ വേദനയും ഈ രോഗത്തിന്‍റെ സുപ്രധാന ലക്ഷണമാണ്

Image Credit: Shutterstock

മൂത്രമൊഴിക്കുമ്പോൾ പുകച്ചില്‍

മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന പുകച്ചിലും വൃക്കയുടെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ലെന്ന സൂചന നല്‍കുന്നു. മൂത്രത്തിന്റെ നിറത്തില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം, ശരിക്കും മൂത്രം ഒഴിക്കാനാകാത്ത അവസ്ഥ, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയെല്ലാം ചില ലക്ഷണങ്ങളാണ്

Image Credit: Shutterstock

അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍

24 മണിക്കൂറില്‍ ഒരു വ്യക്തി ആറ് മുതല്‍ എട്ട് തവണ മൂത്രമൊഴിക്കുന്നത് സാധാരണമായി കണക്കാക്കുന്നു. ഇത് പത്തോ പന്ത്രണ്ടോ ആയാലും കുഴപ്പമില്ല. എന്നാല്‍ അതിനും മുകളിലേക്ക് മൂത്രമൊഴിക്കുന്നതിന്‍റെ ആവൃത്തി പോയാല്‍ അത് വൃക്കയുടെ ആരോഗ്യം സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു

Image Credit: Shutterstock

മൂത്രത്തില്‍ രക്തം

മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നെ ഡോക്ടറെ കാണാന്‍ വൈകരുത്. മൂത്രത്തില്‍ അമിതമായ പത, രൂക്ഷ്മായ ഗന്ധം, മനംമറിച്ചില്‍, പനി, കുളിര്‍ എന്നിവയെല്ലാം വൃക്കകളിലെ കല്ലുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങളാണ്

Image Credit: Istockphoto