അല്‍സ്ഹൈമേഴ്സ്: പ്രതിരോധിക്കാന്‍ അഞ്ച് വഴികള്‍

611b9n81s8smnkbg7qp6uth5qq content-mm-mo-web-stories 6b66n6562q2hi5f83asqh446bs content-mm-mo-web-stories-health-2022 content-mm-mo-web-stories-health preventing-tips-alzheimers

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുന്നത് അല്‍സ്ഹൈമേഴ്സിന്‍റെ അപകടസാധ്യത മാത്രമല്ല ഹൃദ്രോഗത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും സാധ്യതകള്‍ കുറയ്ക്കും

Image Credit: Shutterstock

മദ്യപാനം പരിമിതപ്പെടുത്താം

മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതു തലച്ചോറിന്‍റെ ആരോഗ്യത്തില്‍ പ്രധാനമാണ്. മദ്യപാനികള്‍ അളവ് കുയ്ക്കുകയും മദ്യപിക്കാതിരിക്കുന്ന ദിവസങ്ങളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ്

Image Credit: Shutterstock

ആരോഗ്യകരമായ ഭക്ഷണക്രമം

പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ എന്നിവയെല്ലാം അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണക്രമവും മറവി രോഗത്തെ ചെറുക്കാന്‍ സഹായിക്കും

Image Credit: Shutterstock

വ്യായാമം

ആഴ്ചയില്‍ 150 മിനിറ്റെങ്കിലും കുറഞ്ഞത് വ്യായാമം ചെയ്യുന്നത് ശരീരത്തെ മാത്രമല്ല തലച്ചോറിനെയും സജീവമാക്കി നിര്‍ത്തും. ധാരണാ ശേഷി മെച്ചപ്പെടുത്താനും ഓര്‍മകളുടെ തലച്ചോറിലെ കേന്ദ്രമായ ഹിപ്പോക്യാംപസിനെ ഉദ്ദീപിപ്പിക്കാനും വ്യായാമം സഹായിക്കും

Image Credit: Shutterstock

ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധന

അല്‍സ്ഹൈമേഴ്സ് വരാനുള്ള സാധ്യതകള്‍ പ്രവചിക്കാന്‍ പല തരത്തിലുള്ള ആരോഗ്യ പരിശോധനകള്‍ സഹായിക്കും. ശാരീരിക ക്ഷമതയെ കുറിച്ചുള്ള സൂചനകള്‍ നല്‍കാനും ആരോഗ്യ പരിശോധനകള്‍ക്ക് കഴിയുന്നതാണ്

Image Credit: Shutterstock