144–ൽ നിന്ന് 54 കിലോ കുറച്ച് 90ലെത്തിയ വാഞ്ചീശ്വരൻ

6f87i6nmgm2g1c2j55tsc9m434-list 25t3cgrvul38tel5jspnecfv1i 7qeqvab34q6e6iav61pdtdi90o-list

ശരീരഭാരം 144 കിലോ എത്തിയപ്പോഴാണ് ഭാരം കുറയ്ക്കനുള്ള തീരുമാനം തൊടുപുഴ സ്വദേശി വാഞ്ചീശ്വരൻ എടുക്കുന്നത്

ഒരു വർഷം കൊണ്ട് 54 കിലോ കുറച്ച് 90 കിലോയിലേക്ക് എത്തി

കുട്ടിക്കാലം മുതൽ തടിയുള്ള കൂട്ടത്തിലായിരുന്നു അതുകൊണ്ടുതന്നെ ശരീരത്തെക്കുറിച്ച് ധാരാളം കളിയാക്കലുകളും കേട്ടിട്ടുണ്ട്

ഇരുന്നുള്ള ജോലിയും വ്യായാമമില്ലായ്മയും നന്നായുള്ള ഭക്ഷണം കഴിക്കലുമൊക്കെ ശരീരഭാരം കൂട്ടിക്കൊണ്ടുമിരുന്നു

ടീഷർട്ട് സൈസ് 5 എക്സ്എല്ലും പാന്റ് സൈസ് 46 മായിരുന്നു. ഇഷ്ടപ്പെട്ട വസ്ത്രമൊക്കെ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും കാര്യമാക്കാറില്ലായിരുന്നു

ഒരു ഓൺലൈൻ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നതു വഴി ശരീരഭാരം കുറയ്ക്കേണ്ടത് എങ്ങനെയാണെന്നും വർക്ഔട്ടുകളുടെ പ്രാധാന്യം എന്താണെന്നും മനസ്സിലാക്കി

അവരുടെ നിർദേശമനുസരിച്ച് റസിസ്റ്റൻസ് ബാൻഡുകൾ വാങ്ങി വീട്ടിൽതന്നെ ബാൻഡ് വർക്ഔട്ടുകളും HIIT യും ചെയ്തു. ജിമ്മിൽ പോയി വെയ്റ്റ് ട്രെയിനിങ്ങും ചെയ്തു

ഭക്ഷണത്തിൽനിന്ന് കാർബോ ഒഴിവാക്കി പ്രോട്ടീന്റെ അളവു കൂട്ടി. കൃത്യമായ രീതിയിൽ ഒരു ദിവസം വേണ്ട കാലറി മനസ്സിലാക്കി, അതിനുള്ളിൽ വേണ്ട പ്രോട്ടീനും ന്യൂട്രിയന്റ്സും ഉൾപ്പെടുത്തി ഡയറ്റ് ക്രമീകരിച്ചു

ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ടീഷർട്ട് മീഡിയം സൈസിലേക്ക് എത്തി. പാന്റിന്റെ സൈസാകട്ടെ 46–ൽ നിന്ന് 34 ആയി. പ്രായം നേർ പകുതിയായെന്നു കാണുന്നവരൊക്കെ പറയുന്നുണ്ട്

5 കിലോമീറ്റൽ സ്പൈസ് കോസ്റ്റ് മാരത്തൺ 35 മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറ്റൊരു ടേണിങ് പോയിന്റാണ്

Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article