രാവിലെ ഒരു കപ്പ് ഓട്മീൽ കഴിച്ചാൽ ശരീരത്തിന് ഊർജം നൽകാൻ ആവശ്യമായ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് ലഭിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ ഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ഹൃദ്രോഗ സാധ്യതയും ലഘൂകരിക്കും.
ദീർഘനേരം വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കാൻ സഹായിക്കുന്ന ക്വിനോവ അമിതമായി ഭക്ഷണം കഴിക്കുന്നത് തടഞ്ഞ് ഭാരം കുറയ്ക്കാൻ സഹായിക്കും
സോല്യുബിള്‍ ഫൈബർ അടങ്ങിയ ചില വിത്തുകൾ ഭാരം കുറയ്ക്കാൻ സഹായകമാണ്. വയറിൽ ഇതൊരു ജെൽ പോലെ കിടന്ന് ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കും. ഇത് അധികമായി കാലറി കഴിക്കുന്നതിൽ നിന്ന് തടയും
ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഒമേഗ –3 ഫാറ്റി ആസിഡുകളും നീർക്കെട്ടിനെ കുറയ്ക്കുന്ന പോളിഫെനോളുകളും അടങ്ങിയതാണ് വാൾനട്ടുകൾ. ഇത് ഭാരം കുറയ്ക്കാനുള്ള യാത്രയിൽ വളരെ സഹായകമാണ്
കടലയോ, ആൽമണ്ടോ മറ്റ് പലതരം നട്ടുകളോ ആയിക്കോട്ടെ. അവ ആരോഗ്യകരമായ ജീവിതത്തിന് മുതൽക്കൂട്ടാണ്. ഓട്മീലിലും ബ്രഡ് ടോസ്റ്റിലും സ്മൂത്തിയിലുമെല്ലാം ഒരു സ്പൂൺ നട് ബട്ടർ ചേർത്താൽ രുചിയും പോഷണവും അധികരിക്കും.