വൃക്കകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണവിഭവങ്ങള്‍

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 4icenrr8dtn9titb0mklte93um kidney-health-foods 2hmdakdjuspvii9urhsqgcq5ls https-www-manoramaonline-com-web-stories-health-2022

ഫാറ്റി ഫിഷ്

ചൂര, സാല്‍മണ്‍, ട്രൗട്ട് പോലുള്ള ഫാറ്റി ഫിഷുകള്‍ പ്രോട്ടീനും ഒപ്പം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. വൃക്കരോഗികള്‍ കഴിക്കുന്ന മീനിലെ ഫോസ്ഫറസ്, പൊട്ടാസ്യം തോതിനെ കുറിച്ച് ശ്രദ്ധിക്കുന്നത് നന്നായിരിക്കും

Image Credit: Shutterstock

കാബേജ്

പൊട്ടാസ്യവും സോഡിയവും കുറഞ്ഞ കാബേജില്‍ ഫൈബര്‍, വൈറ്റമിന്‍ സി, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. സാലഡിലും സാന്‍ഡ് വിച്ചിലുമെല്ലാം രുചിയും ഗുണവും വര്‍ധിപ്പിക്കാന്‍ കാബേജ് ചേര്‍ക്കാം

Image Credit: Shutterstock

കാപ്സിക്കം

വിവിധ നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം വൈറ്റമിന്‍ ബി6, ബി9, സി, കെ, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്. ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം തോത് കുറഞ്ഞതിനാല്‍ കാപ്സിക്കം വൃക്കകള്‍ക്ക് ഗുണപ്രദമാണ്

Image Credit: Istockphoto

ക്രാന്‍ബെറി

മൂത്രനാളിയിലെ അണുബാധകള്‍ ചിലപ്പോഴൊക്കെ വൃക്കകളിലെത്തി പ്രശ്നം സൃഷ്ടിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ക്രാന്‍ബെറി ഈ സാഹചര്യം ഒഴിവാക്കുന്നു

Image Credit: Istockphoto

ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകള്‍, വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ ബ്ലൂബെറി വൃക്കളെ സംരക്ഷിക്കുന്നു. അണുബാധയും നീര്‍ക്കെട്ടും കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ബ്ലൂബെറി നല്ലതാണ്

Image Credit: Shutterstock

പച്ചിലകള്‍

ചീര, കെയ്ല്‍ പോലുള്ള പച്ചിലകള്‍ പലതരം വൈറ്റമിനുകളും ധാതുക്കളും ശരീരത്തിന് നല്‍കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇവ സഹായിക്കും. എന്നാല്‍ നല്ല തോതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കരോഗികള്‍ ഡ‍ോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുള്ളൂ

Image Credit: Shutterstock

ഒലീവ് എണ്ണ

ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം ഒലീവ് എണ്ണയിൽ അടങ്ങിയിട്ടുണ്ട് കൊളസ്ട്രോള്‍ തോത് കുറയ്ക്കാനും ഹൃദ്രോഗത്തിന്‍റെയും മറവിരോഗത്തിന്‍റെയും ചില തരം അര്‍ബുദങ്ങളുടെയും സാധ്യത ഇല്ലാതാക്കാനും സഹായിക്കുന്നു

Image Credit: Shutterstock

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള വെളുത്തുള്ളി ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കും

Image Credit: Shutterstock

ഉള്ളി

വൈറ്റമിന്‍ ബി6, സി, മാംഗനീസ്, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയ ഉള്ളി രുചിയും ഗുണവും ഒരേ സമയം വര്‍ധിപ്പിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ക്വെര്‍സെറ്റിന്‍ ശരീരത്തെ അര്‍ബുദകോശങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു

Image Credit: Shutterstock

കോളിഫ്ളവര്‍

വൈറ്റമിന്‍ സി, ബി6, ബി9, കെ, ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ കോളിഫ്ളവര്‍ ശരീരത്തിലെ വിഷവസ്തുക്കളെ നീര്‍വീര്യമാക്കാൻ സഹായിക്കുന്നു. പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നതിനാല്‍ വൃക്കരോഗികള്‍ മിതമായ തോതില്‍ ഇവ കഴിക്കേണ്ടതാണ്

Image Credit: Shutterstock

മുട്ടയുടെ വെള്ള

വൃക്കരോഗികള്‍ക്ക് പലപ്പോഴും ശുപാര്‍ശ ചെയ്യപ്പെടുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഡയാലിസിസിന് വിധേയരാകുന്നവര്‍ക്ക് ശരീരത്തിലെ പ്രോട്ടീന്‍ തോത് ഉയര്‍ത്താന്‍ മുട്ടയുടെ വെള്ള കഴിക്കാം

Image Credit: Shutterstock

ആപ്പിള്‍

അര്‍ബുദത്തോട് പോരാടുന്ന ക്വെര്‍സെറ്റിനും ഫൈബറും അടങ്ങിയ ആപ്പിള്‍ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിച്ച് നിര്‍ത്താൻ സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളും ആപ്പിളില്‍ ധാരാളം അടങ്ങിയിരിക്കുന്നു

Image Credit: Shutterstock