വർക്കൗട്ടിന് മുൻപ് കഴിക്കാം ഈ ഭക്ഷണങ്ങൾ

1adqnmndsihc89m3khatkfbg7m content-mm-mo-web-stories content-mm-mo-web-stories-health-2023 content-mm-mo-web-stories-health pre-workout-diet 6hufpibaq0ahi7l05ebmco6tir

ഓട്സ്

പേശികളെ വർക്ക് ഔട്ടിന് വേണ്ടി തയാറെടുപ്പിക്കാൻ ഓട്സ് സഹായിക്കും. ഫൈബർ അടങ്ങിയ ഓട്സ് വർക്ക് ഔട്ട് സമയത്തെ വിശപ്പ് നിയന്ത്രിക്കാനും സഹായകമാണ്.

Image Credit: Shutterstock

യോഗർട്ട്

പ്രോട്ടീനിന്റെ സമ്പന്ന സ്രോതസ്സായ ഗ്രീക്ക് യോഗർട്ടും വർക്ക് ഔട്ടിന് മുൻപ് കഴിക്കാൻ പറ്റിയ ഭക്ഷണമാണ്. പേശികൾക്ക് ഉണ്ടാകുന്ന ക്ഷതം നിയന്ത്രിക്കാനും ഇവയെ പഴയ മട്ടിലേക്ക് കൊണ്ടു വരാനും പ്രോട്ടീൻ ഭക്ഷണം അത്യാവശ്യമാണ്

Image Credit: Shutterstock

ഹോൾ ഗ്രെയ്ൻ ബ്രഡ്

കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയവയാണ് ഹോൾ ഗ്രെയ്ൻ ബ്രഡ്. ഇത് ദീർഘനേരം ശരീരത്തിന് ഊർജം നൽകും.

Image Credit: Shutterstock

പഴങ്ങൾ

ആപ്പിൾ പോലുള്ള പഴങ്ങള്‍ വർക്ക് ഔട്ടിന് മുൻപ് കഴിക്കുന്നത് ക്ഷീണം തോന്നാതിരിക്കാൻ സഹായിക്കും. പഴങ്ങളുെട ജ്യൂസും പ്രീ വർക്ക് ഔട്ട് ഭക്ഷണമാണ്

Image Credit: Shutterstock

പീനട്ട് ബട്ടർ സ്മൂത്തി

പ്രോട്ടീൻ അടങ്ങിയ പീ നട്ട് ബട്ടറും ജിമ്മന്മാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. പേശികൾ വേഗത്തിൽ വളരാൻ ഇവ സഹായിക്കും

Image Credit: Istockphoto

വാഴപ്പഴം

കഠിനമായ വർക്ക് ഔട്ട് സെഷനുകൾക്ക് മുൻപ് വേഗത്തിൽ ഊർജം ലഭ്യമാക്കാൻ വാഴപ്പഴത്തിന് കഴിയും. ഇതിൽ അടങ്ങിയ പൊട്ടാസ്യം ശരീരത്തിലെ സോഡിയം തോതിനെ നിയന്ത്രിക്കും

Image Credit: Shutterstock