ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തുന്ന അഞ്ച് പാനീയങ്ങള്‍

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories drinks-boost-hemoglobin-level 22qv5arvvilqbhk6q1ccgamddo 3tvcfrq2fgpte3j4ekontelldk https-www-manoramaonline-com-web-stories-health-2023

ബീറ്റ്റൂട്ട് ജ്യൂസ്

ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജ്യൂസ്. കരളില്‍ നിന്ന് വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും.

Image Credit: Shutterstock

ചീര, മിന്‍റ് ജ്യൂസ്

നാല് കപ്പ് ചീര അരിഞ്ഞതും ഒരു കപ്പ് മിന്‍റ് ഇല അരിഞ്ഞതും അരകപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജ്യൂസ് തയാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്..

Image Credit: Istockphoto

പ്രൂണ്‍ ജ്യൂസ്

ഉണങ്ങിയ പ്ലം പഴത്തെയാണ് പ്രൂണ്‍ എന്ന് വിളിക്കുന്നത്. അര കപ്പ് പ്രൂണ്‍ ജ്യൂസില്‍ 3 മില്ലിഗ്രാം അയണ്‍ അടങ്ങിയിരിക്കുന്നു. അഞ്ച് പ്രൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ 15-20 മിനിട്ട് മുക്കി വച്ച് എടുത്ത ശേഷം ഇതിലേക്ക് ഒരു കപ്പ് വെള്ളവും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്തെടുക്കാം

Image Credit: Istockphoto

മത്തങ്ങ ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അയണും അടങ്ങിയ മത്തങ്ങ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിന്‍റെ വിത്തില്‍ അയണും ധാരാളമായി അടങ്ങിയിരിക്കുന്നു. വെറുതേ സ്നാക്സായും ജ്യൂസില്‍ ചേര്‍ത്തും മത്തങ്ങ വിത്ത് കഴിക്കാം. ഏതാനും കഷ്ണം മത്തങ്ങ ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ച് മത്തങ്ങ ജ്യൂസ് തയാറാക്കാം

Image Credit: Istockphoto

ഫ്ളാക്സ് വിത്ത്, എള്ള് സ്മൂത്തി

അയണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്ളാക്സ് വിത്തുകള്‍ എല്ലുകളെയും ശക്തിപ്പെടുത്തുന്നു. എള്ളും അയണിനാല്‍ സമ്പുഷ്ടമാണ്. പാലും തേനും ഈ വിത്തുകളുടെ ഒപ്പം ചേര്‍ത്ത് അവ കട്ടിയാകുന്ന മിശ്രിതമാകുന്നത് വരെ ബ്ലെന്‍ഡ് ചെയ്ത് കുടിക്കാവുന്നതാണ്

Image Credit: Istockphoto