കൃഷ്ണപ്രഭയുടെ ഫിറ്റ്നസ് രഹസ്യങ്ങളിലൂടെ

fitness-tips-krishnaprabha content-mm-mo-web-stories content-mm-mo-web-stories-health-2023 750tc4m6cu3rn9slfeqq0otn6d 1imp2uloo8f28hi1s7u2fnsg2n content-mm-mo-web-stories-health

ഒന്നും നിശ്ചയിച്ചു തുടങ്ങിയതല്ലെങ്കിലും ‘ഫിറ്റ്നസ്’ നിലനിർത്താൻ അൽപം യോഗ, ചെറിയ വർക്ക് ഔട്ട്, അതിലേറെ നൃത്തം ചെയ്യൽ. ഇത്രയുമായാൽ നടി കൃഷ്ണപ്രഭയുടെ ആരോഗ്യരക്ഷാമാർഗങ്ങളായി

Image Credit: Social Media

പുലർച്ചെ എഴുന്നേറ്റു ചൂടുവെള്ളം മാത്രം കുടിച്ചു യോഗാ സെന്ററിലെത്തും. കൈകാലുകൾക്കും കഴുത്തിനും ഷോൾഡറിനുമായി ചെയ്യുന്ന ചെറിയ ചില വ്യായാമങ്ങളിലാവും തുടക്കം

Image Credit: Social Media

20 വട്ടം ചെയ്യുന്ന സൂര്യനമസ്കാരത്തിലൂടെ ശീർഷാസനം വരെ നീളും യോഗ. യോഗ പതിവാക്കുന്നതു നമ്മുടെ ചർമത്തിൽ പോലും വരുത്തുന്ന അസൂയാവഹമായ മാറ്റം അദ്ഭുതപ്പെടുത്തും

Image Credit: Malayala Manorama

കുഞ്ഞുന്നാൾ മുതൽ തുടങ്ങിയ നൃത്തപഠനം ഇപ്പോഴും തുടരുന്നു. ജതികളിൽ തുടങ്ങുമ്പോൾ തന്നെ ദേഹമാകെ അതു പ്രതിഫലിച്ചു തുടങ്ങും. വർണങ്ങളിലേക്കു കടക്കുന്നതോടെ ശരീരത്തിന്റെ അളവുകളുറപ്പിക്കും വിധം ആരോഗ്യം ചിട്ടപ്പെടുകയാവും

Image Credit: Social Media

ഒരു മണിക്കൂറോളം നീളുന്ന യോഗയ്ക്കു ശേഷമുള്ള നൃത്തമാണു ശരീരത്തെ ആരോഗ്യാവസ്ഥയിലേക്കു ട്യൂൺ ചെയ്യുന്നത്. കൈകാലുകൾ ഒഴുക്കോടെ ചലിപ്പിക്കാൻ കഴിയുന്നതു നൃത്തം നൽകുന്ന വ്യായാമത്തിലൂടെയാണ്

Image Credit: Social Media

രാത്രി 7നു മുൻപ് ആഹാരം കഴിക്കും. പത്തോടെ കിടക്കും. വൈകിട്ട് അഞ്ചരയാകുമ്പോൾ വലിയ വിശപ്പുവരും. ദോശയും ഇഡ്ഡലിയുമാണു പ്രിയതരം. ഇതിൽ ഏതെങ്കിലും അപ്പോൾ കഴിച്ചാൽ പിന്നെ രാത്രി ആഹാരമില്ല

Image Credit: Social Media

കിടക്കും മുൻപ് എബിസി ജ്യൂസ് നിർബന്ധമാണ്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്തുള്ള ജ്യൂസാണത്. നോൺവെജ് കഴിക്കാറേയില്ല. ചോറ് തീരെയില്ല. ഓട്സ്, സൂചി റവ തുടങ്ങിയവ കൊണ്ടുള്ള ലഘുഭക്ഷണമാണു പതിവ്

Image Credit: Social Media

വേണ്ടതിലേറെ കഴിക്കാറേയില്ല. പച്ചക്കറിയും പഴങ്ങളുമെല്ലാം ‘കൊറിക്കാൻ’ തയാറാക്കി വയ്ക്കുന്നതോടെ പലതും വാരിവലിച്ചു കഴിക്കുന്ന ശീലം തീരെയില്ല

Image Credit: Social Media

സിനിമ, സീരിയൽ തിരക്കുകൾക്കിടയിലും ഈ ചിട്ടയിൽ ഒരു വീട്ടുവീഴ്ചയ്ക്കും കൃഷ്ണപ്രഭ തയാറുമല്ല.

Image Credit: Social Media