പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം
ആരോഗ്യകരമെങ്കിലും കഴിക്കുന്ന രീതി തെറ്റിയാൽ അത് അനാരോഗ്യകരമാകും. പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം
ഭക്ഷണവും പഴങ്ങൾ കഴിക്കുന്നതും തമ്മിൽ രണ്ടു മണിക്കൂർ ഇടവേള നൽകണം. പഴങ്ങളാണ് ആദ്യം കഴിക്കുന്നതെങ്കിൽ ഒരു മണിക്കൂറിനു ശേഷം പ്രധാന ഭക്ഷണം കഴിക്കുക
പഴങ്ങളില്‍ ആസിഡുകളും മൈക്രോബിയൽ എൻസൈമുകളും ഉണ്ട്. ചില ആസിഡുകൾ ശരീരത്തെ ഉണർത്തുന്നവയും ഉറങ്ങാൻ ആവശ്യമായ മെലാടോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും
രൂക്ഷമായവ, മധുരമുള്ളത്, പുളിയുള്ളവ എന്നീ മൂന്നു തരം പഴങ്ങളുണ്ട്. ഇവ മൂന്നും ചേർത്ത് കഴിക്കരുത്