പ്രതിരോധ ശക്തി വര്‍ധിപ്പിക്കാൻ വൈറ്റമിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-health-2023 content-mm-mo-web-stories-health immunity-boosting-vitamins 25ke5fuogao8bcc6desb3p936g 8l373tc9m5doaeso3ra6np0ff

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ജലദോഷം, ചുമ ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

Image Credit: Shutterstock

ബ്രൊക്കോളി

വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ബ്രൊക്കോളി പ്രതിരോധസംവിധാനത്തിന് കരുത്ത് പകരും. ഇത് കഴിയുമെങ്കില്‍ പച്ചയ്ക്കോ ആവിയില്‍ പുഴുങ്ങിയോ കഴിക്കാന്‍ ശ്രദ്ധിക്കണം

Image Credit: Shutterstock

ചായ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചായയും ശരീരത്തിന് ഗുണപ്രദമാണ്. പാല്‍ ചേര്‍ക്കാതെ കട്ടന്‍ ചായയായി കുടിക്കുന്നതാണ് ഉത്തമം

Image Credit: Shutterstock

കാപ്സിക്കം

ചുവന്ന നിറത്തിലുള്ള കാപ്സിക്കത്തില്‍ സിട്രസ് പഴങ്ങളേക്കാള്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. ബീറ്റ കരോട്ടിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ശരീരം ഇവയിലെ ബീറ്റ കരോട്ടിനെ വൈറ്റമിന്‍ എയാക്കി മാറ്റുന്നു

Image Credit: Shutterstock

ആല്‍മണ്ട്

ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിന്‍ ഇയും അടങ്ങിയ ആല്‍മണ്ടും പ്രതിദിനം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആല്‍മണ്ടിന്‍റെ തൊലിയില്‍ പോളിഫെനോളുകളും അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

പാലുത്പന്നങ്ങള്‍

യോഗര്‍ട്ട്, സ്മൂത്തികള്‍ പോലുള്ള പാലുത്പന്നങ്ങൾ പ്രതിരോധശേഷിയെ ബലപ്പെടുത്തുന്നു. ഇവയിലെ പ്രോബയോട്ടിക്സ് ദഹനത്തെ സഹായിക്കും. വൈറ്റമിനുകള്‍, ലിപിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

പപ്പായ

ഒരു ഇടത്തരം പപ്പായയില്‍ പ്രതിദിനം ആവശ്യമായ വൈറ്റമിന്‍ സിയുടെ ഇരട്ടി അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ദഹനരസമായ പപ്പെയ്നിന് ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുമുണ്ട്. പപ്പായയില്‍ ശരീരത്തിന് ആവശ്യമായ പൊട്ടാസിയം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock

സൂര്യകാന്തി വിത്തുകള്‍

ഫോസ്ഫറസ്, മഗ്നീഷ്യം, വൈറ്റമിന്‍ ബി6, ഇ എന്നിവയെല്ലാം അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണമാണ് സൂര്യകാന്തി വിത്തുകള്‍. സെലീനിയവും ഇതില്‍ വന്‍തോതില്‍ അടങ്ങിയിരിക്കുന്നു

Image Credit: Shutterstock