മുറിച്ചു വച്ചും ഉപ്പും പഞ്ചസാരയും വിതറിയും പഴങ്ങൾ കഴിക്കേണ്ട

https-www-manoramaonline-com-web-stories-health https-www-manoramaonline-com-web-stories 1s7poevrgfjr9jbi0niiubgvhe sv3krjhadvb0b6v9r9c2fk4us https-www-manoramaonline-com-web-stories-health-2023 fruits-eating-tips

പഴങ്ങൾ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ ഉണ്ട്. പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നത് ഇതാണ്

Image Credit: Shutterstock

മുറിച്ചു വച്ച പഴങ്ങൾ കഴിക്കുന്നത്

വൈറ്റമിൻ സി യുടെ ഏറ്റവും മികച്ച ഉറവിടമാണ് പഴങ്ങൾ. ഇത് വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഗുണം കുറയുന്നു. പഴങ്ങൾ മുറിച്ചു വച്ച് പിന്നീട് കഴിക്കുന്നത് ഈ വൈറ്റമിന്റെ അളവ് കുറയ്ക്കുന്നു

Image Credit: Shutterstock

പഴങ്ങളിൽ ഉപ്പ്, മസാല, പഞ്ചസാര ഇവ വിതറുന്നത്

പഴങ്ങളിൽ വിതറുന്ന ഇവയൊന്നും നമ്മുെട ശരീരത്തിന് ആവശ്യമില്ല. പഞ്ചസാര പഴങ്ങളിൽ വിതറുന്നത് കാലറി കൂട്ടുകയേ ഉള്ളൂ. ഉപ്പ് വിതറുന്നതാകട്ടെ സോഡിയത്തിന്റെ അളവും കൂട്ടും. ഇതു രണ്ടും ഗുണകരമല്ല

Image Credit: Shutterstock

ഭക്ഷണത്തോടൊപ്പമോ ഭക്ഷണശേഷമോ പഴങ്ങൾ കഴിക്കുന്നത്

ഇത് ഓരോ വ്യക്തിയുടെയും ശരീരത്തിലെത്തുന്ന കാലറിയെ ആശ്രയിച്ചിരിക്കും. പ്രധാന ഭക്ഷണത്തിൽ അന്നജം ധാരാളം അടങ്ങിയിട്ടുണ്ടാവും. ഇതോടൊപ്പം പഴങ്ങൾ കഴിക്കുമ്പോൾ ആ ഭക്ഷണത്തിന്റെ കാലറി കൂട്ടുകയേ ഉള്ളൂ

Image Credit: Shutterstock