വാർധക്യം: അമിതവണ്ണം ഒഴിവാക്കാൻ അഞ്ചു കാര്യങ്ങൾ

content-mm-mo-web-stories 1d0hbp3le5418ser22ujf60s54 content-mm-mo-web-stories-health-2023 71kvg02fiomdfmln5ajedki4nj content-mm-mo-web-stories-health obesity-senior-citizen

ശരിയായ ഭക്ഷണം

കഴിക്കുന്ന ഭക്ഷണത്തിൽ അമിത കാലറി ഇല്ലെന്ന് ഉറപ്പാക്കുക. എന്തു കഴിക്കുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ് എത്ര അളവിൽ കഴിക്കുന്നു എന്നത്. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പു കുറഞ്ഞ മാംസം, തവിടു നീക്കാത്ത ധാന്യങ്ങൾ തുടങ്ങിയവ കഴിക്കാം.

Image Credit: Shutterstock

കഴിക്കുന്ന രീതി

മറ്റെന്തെങ്കിലും ചിന്തയിൽ ഭക്ഷണം കഴിക്കുന്നതിനു പകരം എന്തു കഴിക്കുന്നു എന്നത് അറിഞ്ഞു കഴിക്കണം. ടിവി കണ്ടുകൊണ്ടുള്ള ഭക്ഷണം കഴിക്കൽ ഒഴിവാക്കണം. ചെറിയ അളവിലുള്ള ഭക്ഷണം കൂടുതൽ സമയമെടുത്തു കഴിക്കണം. പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം

Image Credit: Shutterstock

ചലനം, ചലനം

എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. അമിതവിശ്രമം പാടില്ല. മിതമായ രീതിയിൽ വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം

Image Credit: Shutterstock

സുഖമായി ഉറങ്ങാം

ദിവസവും എട്ടു മണിക്കൂർ ഉറക്കം ഉറപ്പാക്കുക. ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന സ്ട്രെസ് ഹോർമോൺ അമിതവണ്ണത്തിനു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്

Image Credit: Shutterstock

വെള്ളം കുടിക്കുക

ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അമിതവണ്ണത്തെ തടയുന്നതിന് ഇതു സഹായിക്കും

Image Credit: Shutterstock